സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിച്ച്; തിരശ്ശീലയില്‍ ആരവം തീര്‍ക്കാന്‍ ട്യൂബ് ലൈറ്റ് ഒരുങ്ങുന്നു

സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും (ഫയല്‍ ചിത്രം)

സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും (ഫയല്‍ ചിത്രം)

ദില്ലി: 2007ല്‍ പുറത്തിറങ്ങിയ ഫറാഖാന്‍ ചിത്രം ഓം ശാന്തി ഓംനു ശേഷം ബോളിവുഡിലെ താര രാജാക്കന്‍മാര്‍ വീണ്ടും ഒന്നിക്കുന്നു. സുല്‍ത്താന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലാകും കിംഗ് ഖാനും എത്തുന്നതെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രത്തില്‍ അതിഥി താരമായിട്ടാകും ഷാരൂഖ് എത്തുക. കബീര്‍ ഖാനാണ് ട്യൂബ് ലൈറ്റ് സംവിധാനം ചെയ്യുന്നത്. ഷാരുഖ് നായകനായ ഓം ശാന്തി ഓംല്‍ അതിഥി താരമായിട്ടായിരുന്നു സല്‍മാന്‍ അഭിനയിച്ചത്.

ഒരു കാലത്ത് ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള പോര് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. 2008 ല്‍ കത്രീന കൈഫിന്റെ ജന്മദിനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും പിണക്കത്തിലാവുന്നത്. പിന്നീട് ഈ പിണക്കം മാറുന്നത് 2013 ലെ ഒരു ഇഫ്താര്‍ മീറ്റിനിടെയാണ്. ബോളിവുഡില്‍ ഇത് വരെ ഇരുവരും ആറു ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിടുണ്ട്. കരണ്‍ അര്‍ജുന്‍, ഹര്‍ ദില്‍ ജൊ പ്യാര്‍ കരേഗ എന്നീ ചിത്രങ്ങളില്‍ ഇരുവരും മുഴുനീള നായകന്‍ വേഷത്തിലാണ് അഭിനയിച്ചത്.

ട്യൂബ് ലൈറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹക്കായി മാറ്റി വെച്ച വേഷത്തിലാണ് ഇപ്പോള്‍ ഷാരൂഖ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്‌

DONT MISS
Top