രാജ്യത്തെ വിചാരണ തടവുകാരില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളും ദലിതരും ആദിവാസികളുമെന്ന് കണക്കുകള്‍

trail

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്തെ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്നവരില്‍ 55 ശതമാനത്തിലധികവും മുസ്‌ലിംങ്ങളും ദലിതരും ആദിവാസികളുമടങ്ങുന്ന അധസ്ഥിത വിഭാഗമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ രേഖകളിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 39 ശതമാനം മാത്രമാണ് ദളിതുകളും മുസ്‌ലിംങ്ങളും ആദിവാസികളുമുള്ളത്.

പക്ഷെ ജയിലില്‍ അടക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഈ ജനവിഭാഗങ്ങളാണ് കൂടുതല്‍. വിചാരണ തടവുകാരില്‍ 70 ശതമാനത്തിലധികവും പത്താംക്ലാസ് വിദ്യഭ്യാസം പോലും ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 സെന്‍സസ് പ്രകാരം മുസ്‌ലിംങ്ങള്‍ 14.2%, ദളിതുകള്‍ 16.6%, ആദിവാസികള്‍ 8.6% എന്നിങ്ങനെയാണ് ജനസംഖ്യാ കണക്കുകള്‍.

under-bar

അധസ്ഥിത പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരും കുറ്റം ചെയ്തതിനല്ല മറിച്ച് വിചാരണയുടെ പേരിലാണ് ജയിലില്‍ കിടക്കേണ്ടി വരുന്നത്. കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണെന്നും രേകഖകളില്‍ വ്യക്തമാണ്. മുസ്‌ലിംങ്ങളില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്നവര്‍ 15.8 ശതമാനമാണെങ്കില്‍ വിചാരണതടവുകാര്‍ 20.9 ശതമാനമാണ്. ഇക്കാര്യത്തില്‍ ദളിത്, ആദിവാസി വിഭാഗങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്. 20.921.6, 13.712.4

വിചാരണ തടവുകാരില്‍ 65 ശതമാനം പേര്‍ മൂന്നുമാസം മുതല്‍ 5 വര്‍ഷം വരെയായി ജയിലില്‍ കഴിയുന്നവരാണ്. 2014ലേതിനേക്കാള്‍ ബലാല്‍സംഗ കേസുകളില്‍ ക്രമാധീതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 11.6 ശതമാനമാണ് വര്‍ദ്ധന. ഇതോടൊപ്പം 1.5 ശതമാനം കൊലപാതകങ്ങളും 2 ശതമാനം മറ്റു കുറ്റകൃത്യങ്ങളും വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ബലാല്‍സംഗകേസ് പ്രതികളുള്ളത് ഉത്തര്‍പ്രദേശിലാണ് 19.6 ശതമാനം. 276.7 ശതമാനത്തോടെ ദാദ്രനാഗര്‍ ഹവേലി ജയിലിലാണ് ഏറ്റവും കൂടുതല്‍ തടവുകാരുള്ളതെന്നും കണക്കുകള്‍ പറയുന്നു.

DONT MISS
Top