തങ്ങളും അത്ര മോശക്കാരല്ലെന്ന് തെളിയിക്കാന്‍ ഹൂവെയ്; എന്‍ജോയ് 6 സ്മാര്‍ട്ട് ഫോണ്‍ മോഡലുമായി ഹൂവെയ്

hau

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുത്തന്‍ മോഡലുമായി ഹൂവെയ് രംഗത്ത്. എന്‍ജോയ് ശ്രേണിയിലേക്ക് എന്‍ജോയ് 6 (Huawei Enjoy 6) മോഡലിനെയാണ് ഹൂവെയ് ഏറെ പ്രതീക്ഷയോടെ നല്‍കിയിരിക്കുന്നത്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്ന ഹൂവെയ് ഇത്തവണ ഫുള്‍ മെറ്റാലിക് ബോഡിയാണ് എന്‍ജോയ് 6 ന് വേണ്ടി ഒരുക്കയിരിക്കുന്നത്. അഞ്ച് ഇഞ്ച് AMOLED ഡിസ്‌പ്ലെയോട് കൂടിയ എന്‍ജോയ് 6 ന് കരുത്തേകുന്നത് ഒക്ടാ കോര്‍ മീഡിയ ടെക്ക് MT 6750  (octa core MediaTek MT 6750) ചിപ്‌സെറ്റാണ്. കൂടാതെ, ഗ്രാഫിക്‌സിനായി മാലി T860 MP2 ജിപിയുവാണ് (Mali T860 MP2 GPU) ഹൂവെയ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

3 ജിബി റാമോട് കൂടിയ ഹൂവെയ് എന്‍ജോയ് 6 ല്‍, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 4100 mAh ബാറ്ററിയാണ് ഹൂവെയ് എന്‍ജോയ് 6 ല്‍ ആപ്പിള്‍ നല്‍കിയിരിക്കുന്നത്. 13 എംപി പ്രൈമറി ക്യാമറയും, അഞ്ച് എംപി സെക്കണ്ടറി ക്യാമറയുമാണ് എന്‍ജോയ് 6 നായി ഹൂവെയ് ഒരുക്കിയത്. എന്‍ജോയ് 6 ന്റെ ബാക്ക് പാനലിലാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനറിനെ ഹൂവെയ് തയ്യാറാക്കിയിട്ടുള്ളത്.

ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പായ 6.0 മാര്‍ഷ്‌മെല്ലോയിലാണ് എന്‍ജോയ് 6 പ്രവര്‍ത്തിക്കുക. കൂടാതെ, കണക്ടിവിറ്റിക്കായി 4ജി LTE, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്/ എ-ജിപിഎസ്, മ്രൈക്രോ യുഎസ്ബി പോര്‍ട്ട് എന്നീ സംവിധാനങ്ങളും എന്‍ജോയ് 6 ല്‍ ഹൂവെയ് നല്‍കിയിട്ടുണ്ട്. ഗ്രെയ്, ബ്ലൂ, ഗോള്‍ഡ്, വൈറ്റ്, പിങ്ക് നിറങ്ങളിലാണ് എന്‍ജോയ് 6 വിപണിയില്‍ സാന്നിധ്യമറിയിക്കുക.

12839 രൂപ നിരക്കിലാണ് എന്‍ജോയ് 6 നെ ഹൂവെയ് വിപണിയില്‍ ലഭ്യമാക്കുക. അതേസമയം, ഏറെ പ്രതീക്ഷയോടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന മെയ്റ്റ് 9 (Mate 9) സ്മാര്‍ട്ട് ഫോണിനെ നവംബര്‍ മൂന്നിന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ച് ഹൂവെയ് അവതരിപ്പിച്ചേക്കും.

DONT MISS
Top