മലയാളികള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

modi

പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നു. സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മറ്റു ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിപ്പായപ്പെട്ടിരുന്നു.

കേരളത്തിന് പുറമെ, ആന്ധ്രപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അതത് ഭാഷകളില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top