‘വിവാഹ സമ്മാനം ചോദിച്ച തനിക്ക് ലഭിച്ചത് വിവാഹ മോചനം’; ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി മുന്‍ ഭാര്യ

imran

ഫയല്‍

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി ഇമ്രാന്റെ മുന്‍ ഭാര്യ റെഹാം രംഗത്ത്. വിവാഹ വാര്‍ഷിക ദിനത്തില്‍ സമ്മാനം ചോദിച്ച തനിക്ക് സമ്മാനത്തിന് പകരം ലഭിച്ചത് വിവാഹമോചനമെന്ന് റെഹാം പറഞ്ഞു.

പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷരീഫ് രാജി വെക്കണം എന്നാവശ്യപ്പെട്ട് നവംബര്‍ രണ്ടിന് തലസ്ഥാനത്ത് സമരത്തിന് ഇമ്രാന്‍ഖാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് റെഹാം ഇമ്രാനെ വിമര്‍ശിച്ചത്.

വെറും പത്ത് മാസം മാത്രമാണ് ഇമ്രാനും റെഹാമും തമ്മിലുള്ള ബന്ധം നീണ്ടു നിന്നത്. കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് മാധ്യമപ്രവര്‍ത്തകയായ റെഹാമും ഇമ്രാനും വേര്‍പിരിയുന്നത്. ഇംഗ്ലീഷുകാരിയായ ജാമീമാ ഗോള്‍ഡ് ആണ് ഇമ്രാന്റെ ആദ്യ ഭാര്യ. ഒമ്പത് വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതം 2004 ലാണ് അവസാനിപ്പിച്ചത്. ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളും ഇമ്രാനുണ്ട്.

തന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് ഇമ്രാനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് വിവാഹബന്ധം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ ഏറ്റവും കരുത്തനായ ആളെ വിവാഹം ചെയ്തിട്ടുകൂടി അപമാനത്തിന്റെ അണക്കെട്ടില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ഇമ്രാന് സാധിച്ചില്ലെന്നും റെഹാം പറഞ്ഞു.

DONT MISS
Top