ജിയോയ്ക്ക് സ്പീഡില്ലെന്ന് പരാതിയോ; ഇതാ ഒരു സൂത്രപണി

jio

എന്തൊക്കെ ആയിരുന്നു, ജിയോ വരുന്നു, കിടിലന്‍ സ്പീഡ് കിട്ടുന്നു, കുറെക്കാലം സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുന്നു. ഇതാകാം ഇന്ന് ഭൂരിപക്ഷം ജനതയും മനസില്‍ പറയുന്നത്. വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഏവരുടെയും കൈയിലെത്തിയ ജിയോ സിം തുടക്കത്തില്‍ അതിഗംഭീര പ്രകടനം കാഴ്ച വെച്ചെങ്കിലും പതുക്കെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറഞ്ഞത് ഒട്ടനവധി പേരെയാണ് നിരാശരാക്കിയത്. എന്നാല്‍ ഒരു ചെറിയ സൂത്രപണിയിലൂടെ പോയ സ്പീഡിനെ നമ്മുക്ക് തിരികെ നേടാവുന്നതാണ്.

എന്താണ് ആ സൂത്രപണി-

ഇതിനായി കുറഞ്ഞ പക്ഷം വേണ്ടത് രണ്ടോ അതിലധികമോ ജിയോ സിം കാര്‍ഡുകളും, വയര്‍ലെസ് ലാന്‍ കാര്‍ഡുകളും, സ്പീഡിഫൈ (speedify) എന്ന വിന്‍ഡോസില്‍ അധിഷ്ടിതമായ ഒരു ചെറിയ സോഫ്റ്റ്‌വെയറുമാണ്.

speedify

രണ്ടോ അതിലധികമോ ഇന്റര്‍നെറ്റ് കണക്ഷനുകളെ സ്പീഡിഫൈയിലൂടെ ഒരേക പൈപ് ലൈന്‍ ഇന്റര്‍നെറ്റ് കണക്ഷനായി രൂപീകരിക്കാന്‍ സാധിക്കും. സ്പീഡിഫൈയുടെ ലൈസന്‍സ്ഡ് കോപ്പിയ്ക്ക് ഏകദേശം 9 ഡോളര്‍ വില വരുമെങ്കിലും, 30 ദിവസത്തെ സൗജന്യ ട്രയല്‍ പാക്കിലൂടെ ഉപയോക്താക്കള്‍ക്ക സേവനങ്ങള്‍ നേടാം.

സ്പീഡിഫൈ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, ജിയോ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകളെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയാല്‍ നേടാം അത്യുഗ്രന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍.

ഇതിനായി ആദ്യം മള്‍ട്ടിപ്പിള്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് കാര്‍ഡുകളെ കമ്പ്യൂട്ടറില്‍ നല്‍കുകയും, ഒപ്പം സ്മാര്‍ട്ട്‌ഫോണുകളില്‍ ഹോട്ട്‌സ്‌പോട്ട് ഓണാക്കുകയും വേണം. അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണിലെ യുഎസ്ബി ടെതറിങ്ങ് സോഫ്റ്റ്‌വെയര്‍ മുഖേന മള്‍ട്ടിപ്പിള്‍ നെറ്റ്‌വര്‍ക്കുകളെ കമ്പ്യൂട്ടറില്‍ നേടാം.

എല്ലാ നെറ്റ് വര്‍ക്കുകളും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് കഴിഞ്ഞാല്‍, ഇന്‍സ്റ്റാള്‍ ചെയ്ത സ്പീഡിഫൈ ഉപയോഗിച്ച് ബന്ധപ്പെടുത്തിയിരിക്കുന്ന വ്യത്യസ്ത നെറ്റ് വര്‍ക്കുകളെ, ഏക നെറ്റ് വര്‍ക്കായി മാറ്റാവുന്നതാണ്. ഇതിലൂടെ ജിയോയുടെ സൗജന്യ സേവന കാലാവധിക്കുള്ളില്‍ തന്നെ നമ്മുക്ക് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നേടാം.

DONT MISS
Top