ദൈവമേ ഈ സൗന്ദര്യം ഒരു ശാപമായല്ലോ; മീശയും കൂളിംഗ് ഗ്ലാസുമൊക്കെയായി ഒരു ഫ്രീക്കന്‍ പാമ്പ്

snake

ടെക്‌സാസ്: പിരിച്ച് വെച്ച മീശയും കൂളിംഗ് ഗ്ലാസുമൊക്കെയായി ബൈക്കില്‍ ചെത്തി നടക്കുന്ന ഫ്രീക്കന്മാരെ നാം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ മീശയും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച ഫ്രീക്കന്‍ പാമ്പാണ് നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ താരം. ടെക്‌സാസിലെ വന്യജീവി പാര്‍ക്കിലാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.

പാമ്പിന്റെ ദേഹത്തുള്ള രണ്ട് അടയാളങ്ങളാണ് കൂളിംഗ് ഗ്ലാസായും മീശയായും തോന്നിക്കുന്നത്. കണ്ണിന് ചുറ്റുമായും, വായ്ക്ക് മുകളിലുമായുള്ള ഈ രണ്ടു അടയാളങ്ങള്‍ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ പാമ്പ് കൂളിംഗ് ഗ്ലാസ് വെച്ചതായും മീശ പിരിച്ചതുമായാണ് തോന്നുക.

snakee

പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ കാര്‍ലീ ഗ്രേ എന്ന യുവതിയാണ് ഈ പരിഷ്‌കാരിയായ പാമ്പിന്റെ ചിത്രം പകര്‍ത്തിയത്. കൗതുകം തോന്നിയ കാര്‍ലീ ഉടന്‍തന്നെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെയ്ക്കുകയായിരുന്നു. വെസ്റ്റേണ്‍ റാറ്റ് സ്‌നേക്ക് എന്നാണ് ഈ പാമ്പിന്റെ വിളിപ്പേര്.

വിഷമില്ലാത്ത ഈ പാമ്പുകളുടെ പ്രധാനഭക്ഷണം എലിയാണ്. വടക്കേ അമേരിക്കയില്‍ നിന്നുമാണ് ഈ ഫ്രീക്കനെ പിടികൂടിയത്. ഒട്ടും അപകടകാരിയല്ലാത്ത പാമ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിവധി ആളുകളാണ് ഷെയര്‍ ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top