നടനും നടിയുമില്ല, എന്തിന് ജീവനുള്ള ഒരു വസ്തുപോലുമില്ല; ഇതുവരെ കാണാത്ത ടീസറുമായി ഇടിമിന്നല്‍ ഈനാശു

clay

നടനോ നടിയോ മറ്റ് താരങ്ങളോ ഇല്ല. എന്തിന് ജീവനുള്ള ഒരു വസ്തുപോലുമില്ല. ഇതുവരെ കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത ടീസറുമായൊരു സംവിധായകന്‍. ചിത്രകാരനും എഴുത്തുകാരനും ശില്‍പ്പിയുമൊക്കെയായ റാസി റൊസാരിയോ തന്റെ ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത് കളിമണ്‍ ശില്‍പ്പങ്ങള്‍ കൊണ്ടാണ്. ഇടിമിന്നല്‍ ഈനാശു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇടിമിന്നല്‍ ഈനാശുവിനെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍.

ബിജു മേനോനെ കേന്ദ്രകഥാപാത്രമായി നിര്‍മ്മിക്കാനാണ് റാസിയുടെ ഉദ്ദേശം. ഇതിനായുള്ള പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌കൂളില്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് ഇടിമിന്നല്‍ ഈനാശുവിനെക്കുറിച്ച് പറഞ്ഞ് കൊടുക്കുന്നതാണ് ടീസര്‍. സ്‌കൂളും അധ്യാപകനും വിദ്യാര്‍ത്ഥികളും വണ്ടികളും എല്ലാമുണ്ട് ടീസറില്‍, പക്ഷെ ഇതെല്ലാം കളിമണ്‍ ശില്‍പ്പങ്ങളാണ് എന്നാതാണ് ടീസറിനെ വ്യത്യസ്തമാക്കുന്നത്.

റാസി റൊസാരിയോ

റാസി റൊസാരിയോ

റാസി തന്നെ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇടിമിന്നല്‍ ഈനാശു ഒരു ഹൊറര്‍ കോമഡിയായിരിക്കും എന്നാണ് റാസി പറയുന്നത്. ഒരു ‘ഭയോ’ളജിക്കല്‍ ത്രില്ലര്‍ എന്ന വ്യത്യസ്തമായ ടാഗ് ലൈനും ചിത്രത്തെക്കുറിച്ചുള്ള ആകാംഷ കൂട്ടുന്നു.

DONT MISS
Top