നിഗൂഢതകള്‍ നിറച്ച് ഉത്തരാ ഉണ്ണിയുടെ സംവിധാനത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം; ഒന്‍പതാം മാസം

short-film

ചിത്രത്തില്‍ നിന്ന്

നടിയും നര്‍ത്തകിയുമായ ഉത്തരാ ഉണ്ണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഒന്‍പതാം മാസം എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ഇന്നലെയാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. നിഗൂഢതകള്‍ നിറയുന്ന കഥയാണ് ചിത്രത്തിന് ആധാരം. ഉത്തരയുടെ അമ്മ ഊര്‍മ്മിളാ ഉണ്ണിയും നടന്‍ ദേവനുമാണ് ചിത്രത്തെ പ്രധാന അഭിനേതാക്കള്‍.

കുന്നിന്‍മുകളിലെ വീട്ടില്‍ താമസിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ക്രിസ്റ്റല്‍ ഗസിംങ്ങ് എന്ന മാര്‍ഗത്തിലൂടെ ആത്മാക്കളെ വിളിച്ചുവരുത്തി സംസാരിക്കുന്ന മിത്രയെന്ന കഥാപാത്രമായി ഊര്‍മ്മിളാ ഉണ്ണിയും ഭര്‍ത്താവ് ആദിയായി ദേവനും എത്തുന്നു. ഇവര്‍ക്കുണ്ടാകുന്ന ചില അനുഭവങ്ങളാണ് കഥയില്‍ പറയുന്നത്.

ഉത്തര ഉണ്ണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ശങ്കര്‍ ദാസും എആര്‍ ഉണ്ണിയും ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top