ശബരിമല വികസനം; കൊമ്പുകോര്‍ത്ത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും, പ്രവര്‍ത്തനങ്ങളിലെ ന്യൂനതകള്‍ കണ്ടെത്താനാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് ബോര്‍ഡ്

sabarimalaപത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി സര്‍ക്കാരും സര്‍ക്കാരിനെ വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡും രംഗത്തെത്തി.. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍പറഞ്ഞു. അതേസമയം മണ്ഡലകാല ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ തടസം നില്‍ക്കുന്നതായി ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തി.

മണ്ഡലപൂജയ്ക്ക് നടതുറക്കാന്‍ 15 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൊമ്പു കോര്‍ക്കുന്നത്. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് തീര്‍ക്കേണ്ട പല പ്രവര്‍ത്തികള്‍ക്കും വേണ്ടത്ര വേഗമില്ലെന്നും സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തന്നെ അവലോകന യോഗം വിളിച്ചു ചേര്‍ത്തുവെങ്കിലും ദേവസ്വം ബോര്‍ഡ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.

4.75 കോടി രൂപയുടെ 153 പദ്ധതികള്‍ക്ക് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് ടെണ്ടര്‍ ചെയ്തത്. മണ്ഡലകാലം ഇവ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്ര ആരംഭിക്കുന്ന സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മെറ്റല്‍ ഡിറ്റക്ടറും സ്‌കാനറുകളും സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ ബോര്‍ഡ് കുറ്റപ്പെടുത്തി.

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചുള്ള വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍തല ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ ന്യൂനതകള്‍ കണ്ടുപിടിച്ച് കുറ്റം പറയുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് അജയ് തറയില്‍ ആരോപിച്ചു. ഇത്തരത്തില്‍ പമ്പയിലേയും സന്നിധാനത്തേയും പല നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top