മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് മമ്മൂക്കയെന്നാണ് എന്നാല്‍ മോഹന്‍ലാല്‍ മാത്രം വിളിക്കുന്നത് ഇങ്ങനെയാണ് !

mammootty-mohanlalആരാധക ലോകത്തിന് താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ലാലേട്ടനും മമ്മൂക്കയുമാണ്. ജനപ്രിയതാരങ്ങളെ പ്രേക്ഷകര്‍ ഇക്കയെന്നും ഏട്ടനെന്നും ഹൃദയം കൊണ്ടാണ് വിളിക്കുന്നത്. സിനിമാ ലോകത്ത് മമ്മൂട്ടിയെ എല്ലാവരും മമ്മൂക്കയെന്നു വിളിക്കുമ്പോള്‍ മോഹന്‍ലാല്‍ മാത്രം വിളിക്കുന്നത് മറ്റൊരു പേരാണ്. ആ പേര് എന്താണെന്ന് മനസ്സു തുറക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രമുഖ വാര്‍ത്താ ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വിളിപ്പേരിനെക്കുറിച്ച് പ്രിയദര്‍ശന്‍ മനസ്സു തുറന്നത്.

മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത് “ഇച്ചക്ക” എന്നാണ്. മമ്മൂട്ടിയുടെ ഭാര്യയേയും സഹോദരിയേയും കൂടാതെ അദ്ദേഹത്തെ ആ രീതിയില്‍ വിളിക്കുന്ന ഒരേ ഒരു താരം മോഹന്‍ലാലാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു. അദ്ദേഹം പറയുന്നതിങ്ങനെ,

“മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രണ്ട് തരത്തില്‍ നിര്‍ത്തിയിട്ട് അത് മതപരമായി വേര്‍തിരിക്കുന്ന ഏര്‍പ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. പലരുടെയും സ്വാര്‍ഥ താല്‍പര്യങ്ങളാണിത്. വലിയ തെറ്റാണ് അവര്‍ ചെയ്യുന്നത്. കാരണം എന്റെ അറിവില്‍ ഭാര്യയും സഹോദരിയും കഴിഞ്ഞാല്‍ മമ്മൂട്ടിയെ ‘ഇച്ചക്ക’ എന്ന് വിളിക്കുന്ന ഒരേയൊരാള്‍ മോഹന്‍ലാലാണ്. അത്രയും അടുത്തൊരു ബന്ധം അവര്‍ തമ്മിലുണ്ട്. സിനിമകള്‍ വരുമ്പോള്‍ ഫാന്‍സുകാരുണ്ടാകുന്നു, അവര്‍ ചേരിതിരിയുന്നു. അതൊക്കെ സ്വാഭാവികമായ കാര്യമാണ്.”

മമ്മൂട്ടി- പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളുടെ തുടക്ക കാലം മുതല്‍ക്കുള്ള നിരവധി അനുഭവങ്ങളും കഥകളും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. ഏറെക്കാലത്തിന് ശേഷമാണ് ഇത്തവണത്തെ പൂജാ സീസണില്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനും ഒരേദിവസം തീയേറ്ററിലെത്തിയത്. ക്രിസ്മത് കാലത്തും ഇരുവരുടേയും ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. ജിബു ജേക്കബിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും ഹനീഫ് അദേനിയുടെ ‘ദി ഗ്രേറ്റ് ഫാദറുമാണ് തിയേറ്ററുകളില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

DONT MISS
Top