‘ആ രംഗങ്ങള്‍ ആസ്വദിച്ച് അഭിനയിച്ചവ, വിവാദമാക്കേണ്ടതില്ല’; പുതിയ ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ക്ക് വിശദീകരണവുമായി ഐശ്വര്യ റായ്

aishwarya

ചിത്രത്തില്‍ ഐശ്വര്യയും രണ്‍ബിറും

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ ‘യേ ദില്‍ ഹേ മുഷ്‌കില്‍’ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ഈ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള രംഗങ്ങളെ കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. ചിത്രത്തിലെ തില രംഗങ്ങളില്‍ നേരത്തേ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരുന്നു.

തിരക്കഥ ആവശ്യപ്പെടുന്ന രംഗങ്ങളില്‍ മാത്രമേ താന്‍ അഭിനയിച്ചിട്ടുള്ളൂ എന്നാണ് ഐശ്വര്യ പറയുന്നത്. അതിനാല്‍ തന്നെ അത് വിവാദമാക്കി മാറ്റേണ്ട സാഹചര്യമില്ല. രണ്‍ബീറുമൊത്തുള്ള ക്ലാസിക് രംഗങ്ങളെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണരുതെന്നും ഐശ്വര്യ പറയുന്നു. ചിത്രത്തിലെ ഗ്ലാമറസ് രംഗങ്ങളില്‍ താന്‍ ആസ്വദിച്ചാണ് അഭിനയത്തിലെന്നും ബോളിവുഡ് താരം കൂട്ടിച്ചേര്‍ക്കുന്നു.

ash

നേരത്തെ ഐശ്വര്യ അതീവ ഗ്ലാമറസായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതില്‍ ബച്ചന്‍ കുടുംബം അതൃപ്തരാണെന്ന വാര്‍ത്ത പരന്നിരുന്നു. ചിത്രത്തിലെ അഭിനയത്തിനു പുറമെ ഫിലിംഫെയര്‍ മാസികയ്ക്ക് നല്‍കിയ ഫോട്ടോഷൂട്ടിലും ഐശ്വര്യ-രണ്‍ബീര്‍ ജോടി ഇഴുകിച്ചേര്‍ന്ന് പ്രത്യക്ഷപ്പെട്ടിരുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top