‘എനിക്ക് ഇഷ്ടമല്ല ഇത്, വഴക്ക് കൂടുന്നത് നിര്‍ത്താമോ’; അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് നിര്‍ത്താന്‍ അവരെ ഉപദേശിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വൈറല്‍ വീഡിയോ

baby-girl

വീഡിയോയില്‍ നിന്ന്

അച്ഛനും അമ്മയും തമ്മില്‍ വഴക്ക് കൂടിയാല്‍ കുട്ടികള്‍ എന്ത് ചെയ്യും? സാധാരണയായി പേടിച്ച് ഒന്നും മിണ്ടാതെ നില്‍ക്കും. അതുമല്ലെങ്കില്‍ കരയും. എന്നാല്‍ ഇവിടെ ഈ പെണ്‍കുട്ടി ചെയ്തത് ഇതൊന്നുമല്ല. തന്റെ അച്ഛനും അമ്മയും വഴക്ക് കൂടുമ്പോള്‍ രണ്ടാളോടും കൂടി ഇനി മേലാല്‍ വഴക്ക് കൂടരുതെന്ന് ‘സീരിയസായി’ പറയുകയാണ് ഇവള്‍. പെണ്‍കുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കിലിട്ടപ്പോള്‍ വൈറലാകുകയും ചെയ്തു.

അച്ഛനെയും അമ്മയേയും ഒരുമിച്ച് വിളിച്ച് അവരുടെ മുന്നിലെ കസേരയില്‍ ഇരുന്നാണ് ‘അസ്വസ്ഥയായ’ പെണ്‍കുട്ടി അവരെ ഉപദേശിക്കുന്നത്. ചിലപ്പോഴെല്ലാം അവളുടെ നിയന്ത്രണം വിടുന്നതും കാണാം വീഡിയോയില്‍. ‘നിങ്ങള്‍ വഴക്ക് കൂടുന്നത് നിര്‍ത്തണം’ എന്നാണ് ആദ്യം തന്നെ ഇവള്‍ പറയുന്നത്. വീഡിയോ കാണുന്നവര്‍ക്ക് മനസിലാകാന്‍ വേണ്ടി ആരൊക്കെയാണ് വഴക്ക് കൂടിയത് എന്ന് ചോദിച്ച് അവളെ കൊണ്ട് പറയിപ്പിക്കുന്നുണ്ട് അമ്മ.

‘നിങ്ങള്‍ വഴക്ക് കൂടുന്നത് എന്നെ നാണം കെടുത്തുന്നതിനാല്‍ എനിക്കത് ഇഷ്ടമല്ല’ എന്നാണ് ഇവള്‍ പറയുന്നത്. ഇതിനു മറുപടിയായി പെണ്‍കുട്ടിയുടെ അമ്മ പറയുന്നതും രസകരമായ മറുപടിയാണ്. ‘മറ്റുള്ളവരുടെ മുന്നില്‍ വച്ച് കരഞ്ഞ് നീ എന്നെയും നാണം കെടുത്താറില്ലേ’ എന്നാണ് അമ്മയുടെ മറുചോദ്യം.

ഈ പെണ്‍കുട്ടിയുടെ ‘പരാതി’ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ കുഞ്ഞിനു വേണ്ടി വഴക്കു നിങ്ങള്‍ വഴക്ക് കൂടാതിരിക്കണം എന്നാണ് നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.

വീഡിയോ കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top