ഭീകരരെ മുന്നില്‍ നിര്‍ത്തി പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നു: രാജ്‌നാഥ് സിംഗ്‌

rajnath-singh

രാജ്നാഥ് സിംഗ്

നോയിഡ: പാകിസ്താനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരരെ മുന്നില്‍ നിര്‍ത്തി പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ഭീരുക്കളെപോലെ ഭീകരവാദത്തിന്റെ സഹായം തേടുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

നമ്മുടെ അയല്‍രാജ്യം നമുക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും എന്നാല്‍ ഭീകരവാദം ധീരന്മാരുടെ ആയുധമല്ല, ഭീരുക്കളുടെ ആയുധമാണെന്നായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്. പിന്നില്‍ നിന്നും ആക്രമിക്കുന്നവരെ ഭീരുക്കളെന്നാണ് വിളിക്കുക. അവരാണ് ഭീകരരുടെ സഹായം ആവശ്യപ്പെടുക. രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. നോയിഡയിലെ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ കാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ചെറുത്ത് നില്‍പ്പ് മൂലം അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടക്കുന്ന ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ച തടയുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഇന്ത്യയെ അസന്തുലിതമാക്കാന്‍ തീവ്രവാദത്തെ ഉപയോഗിക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യ കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top