മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മരത്തില്‍ കയറി തീകൊളുത്തി ആത്മഹത്യാ ശ്രമം; ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ വലയിലേക്ക്

suicide

തൃശൂര്‍: തൃശൂര്‍ കളക്ടറേറ്റ് വളപ്പിലെ മരത്തില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി. ചാലക്കുടി സ്വദേശി മാത്യു വടശ്ശേരിയാണ് ഒരു മണിക്കൂറോളം നേരം കളക്ടറേറ്റ് പരിസരത്തെ മുള്‍മുമനയില്‍ നിര്‍ത്തിയത്. പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച മാത്യുവിനെ ഫയര്‍ഫോഴ്‌സെത്തി കീഴടക്കി. രാവിലെ 11 മണിയോടെയാണ് ചാലക്കുടി സ്വദേശിയായ മാത്യു കളക്ടറേറ്റ് വളപ്പിലെ മരത്തില്‍ കയറിപ്പറ്റിയത്.

കയ്യിലൊരു ബാഗും ഉണ്ടായിരുന്നു. പിന്നീട് കരുതിയിരുന്ന ലഘുലേഖകള്‍ താഴേക്ക് വലിച്ചെറിഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും അതിനുത്തരവാദിയായ മുഖ്യമന്ത്രി രാജിവെക്കണമെന്നുമായിരുന്നു ലഘുലേഖയിലെ ആവശ്യം. ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവവും ലഘുലേഖയിലുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണി. ഇതോടെ ആളുകള്‍ കൂടി. പിന്നാലെ പോലീസും ഫയര്‌ഫോമഴ്‌സുമെത്തി. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ മാത്യു മരത്തില്‍നിലയുറപ്പിച്ചു.

ബാഗിലെ കുപ്പിയില്‍ നിന്നും പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിടയിച്ചു. ഇതോടെ മാത്യുവും ബാഗും വലയിലേക്ക്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മാത്യുവിനെ കയ്യോടെ പിടികൂടിയതോടെ നാട്ടുകാര്‍ പിരിഞ്ഞു. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

DONT MISS
Top