ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ്: രണ്ടാം റൗണ്ടില്‍ പിവി സിന്ധുവിന് തോല്‍വി

sindhu

പിവി സിന്ധു

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. രണ്ടാം റൗണ്ടില്‍ ചൈനീസ് താരം ഹി ബിങ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 20-22, 17-21.

കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനീസ് താരത്തിന് മുന്നില്‍ കീഴടങ്ങിയത്. ശക്തമായ മത്സരം കണ്ട ആദ്യ ഗെയിം നേരിയ വ്യത്യാസത്തിനാണ് സിന്ധുവിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയത്. രണ്ടാം ഗെയിമില്‍ സിന്ധു തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും 17-21 ന് ഹി ബിങ്ജിയാവോ വിജയം പിടിച്ച് വാങ്ങുകയായിരുന്നു.

റിയോ ഒളിംപിക്‌സിന് ശേഷം ഇത് രണ്ടാം തവണയാണ് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ നിന്നും സിന്ധു നേരത്തെ പുറത്താവുന്നത്. നേരത്തെ ഡെന്‍മാര്‍ക്ക് ഓപ്പണിലും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം പ്രമുഖ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളിലൊന്നും വിജയം നേടാന്‍ സിന്ധുവിനായിട്ടില്ല.

ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പിവി സിന്ധു. ഒളിംപിക്‌സ് ഫൈനലില്‍ സ്പാനിഷ് താരം കാരോലീന മാരിനാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top