ഓണ്‍ലൈന്‍ വിപണിയിലെ വമ്പന്മാരായ ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനുമെതിരെ കേസ്; 85 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു

amazone-flipkartഓണ്‍ലൈന്‍ വ്യാപര പ്രമുഖരായ ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുമെതിരെ കേസ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പാണ് ഈ കമ്പനികള്‍ക്കെതിരെ കേസെടുത്തത്. ഉല്‍പ്പനങ്ങള്‍ പാക്കിംഗിലടക്കമുള്ള വില്‍പ്പന നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ലീഗല്‍ മെട്രോളജി നിയമം,2009 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അമിതാബ് ഗുപ്ത അറിയിച്ചു. ഇതു സംബന്ധിച്ച് തനിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതികളുടെ അടിസ്ഥാനത്തില്‍ ആമസോണിന്റെയും ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും താണെയിലെ ഗോഡൗണുകളില്‍ റെയ്ഡ് നടത്തുകയും 85 ലക്ഷം രൂപ വില വരുന്ന ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഫ്ലിപ്പാകാര്‍ട്ടിന്റെ ഗോഡൗണില്‍ നിന്നും 37 ലക്ഷം രൂപയുടെ സാധനങ്ങളും ഫ്ലിപ്പ്കാര്‍ട്ടിന്റെ സെല്ലറില്‍ നിന്നും 47.7 ലക്ഷം രൂപയുടെ ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ഉത്പ്പന്നത്തിന്റെ പാക്കറ്റുകളില്‍ വില രേഖപ്പെടുത്താതിരിക്കുക, തൂക്കം, നിര്‍മ്മാണ തിയ്യതി, പാക്ക് ചെയ്ത ദിവസം ഇങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളൊന്നും ഈ കമ്പനികള്‍ നടത്തുന്നില്ലെന്ന് കാണിച്ചാണ് നടപടി.

DONT MISS
Top