ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, അമേരിക്കയെ മറികടക്കുന്നുവെന്ന് കണക്കുകള്‍

smaetphoneസ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് സര്‍വ്വേ കണക്കുകള്‍.  ഗൂഗിള്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ജിഎസ്എംഎ ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

2016 പകുതിയോടെ മാത്രം  ഇന്ത്യയില്‍ 272 മില്ല്യണ്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കണക്ഷനുകളാണ് എടുക്കപ്പെട്ടിരിക്കുന്നത്.  ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2020നുള്ളില്‍ 100 കോടി കവിയുമെന്നും ഇത് യുഎസിലെ കണക്കുകളെ മറികടക്കുന്ന എണ്ണമായിരിക്കുമെന്നും ജിഎസ്എംഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 68 ശതമാനം ആയിരിക്കും. അതായത് 2020ഓടെ 300 ദശലക്ഷം പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ടാകും.

ഇതില്‍ തന്നെ 670 മില്ല്യണ്‍ ഉപയോക്താക്കള്‍ 3ജി 4ജി ഉപയോക്താക്കള്‍ ആയിരിക്കും എന്നാണ് ടെലികോം കമ്പനികളുടെയും കണക്ക്. 3 മില്ല്യണ്‍ ആയിരുന്നു 2015ലെ 4ജി ഉപയോക്താക്കള്‍ എങ്കില്‍ 2020 ല്‍ അത് 280 മില്ല്യണ്‍ ആയി ഉയരും . 2015നും 2020നും ഇടയില്‍ 64 ഉപഭോക്താക്കളുടെ എണ്ണത്തില്‍ 64 ശതമാനം വര്‍ധന ഉണ്ടാവുമെന്നും  അത് നിലവിലുള്ളതിനേക്കാള്‍ 12 മടങ്ങ് വര്‍ധനയായിരിക്കുമെന്നും ജിഎസ്എംഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ചൈനയാണ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ളത്. ചെറിയ വിലയില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുന്നതാണ് കണക്കുകളില്‍ ഇന്ത്യ മുന്നിലെത്താന്‍ കാരണം. 3000 രൂപയ്ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. 3g, 4g സേവനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തിലും വര്‍ധന രേഖപ്പെടുത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

DONT MISS
Top