‘ക്രിയേറ്റിവിറ്റിയ്ക്ക് പ്രതലമൊരുക്കി’ മൈക്രോസോഫ്റ്റ് നിങ്ങളിലേക്ക്

surface-studio

ഡിജിറ്റല്‍ വിപണിയില്‍ തങ്ങളും അത്ര മോശക്കാരല്ലെന്ന് വ്യക്തമാക്കുകയാണ് മൈക്രോസോഫ്റ്റ്. ഓള്‍-ഇന്‍-വണ്‍ കമ്പ്യൂട്ടറായ സര്‍ഫെയ്‌സ് സ്റ്റുഡിയോയെ വിന്‍ഡോസ് 10 അപ്ഗ്രഡേഷനോട് കൂടി കഴിഞ്ഞ രാത്രി ന്യൂയോര്‍ക്കില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത് ഡിജിറ്റല്‍ വിപണിയില്‍ പ്രത്യേകിച്ച് ക്രിയേറ്റിവ് വിഭാഗങ്ങള്‍ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നത് നിസംശയം പറയാം.

ആപ്പിളില്‍ നിന്നുള്ള ഐമാക്കിനോടാണ് മൈക്രോസോഫ്റ്റിന്റെ സര്‍ഫെയ്‌സ് സ്റ്റുഡിയോ ഒരു പരിധിവരെ പോരാടുന്നത്. 28 ഇഞ്ച് ഹൈ റസല്യൂഷനിലുള്ള സര്‍ഫെയ്‌സ് സ്റ്റുഡിയോയുടെ ഡിസ്‌പ്ലെ, 20 ഡിഗ്രി ചരിവില്‍ വരെ താഴ്ത്താവുന്നതാണ്. മുമ്പ്, മാക്ബുക്കിലൂടെ ട്രാക്ക് പാഡില്‍ വിപ്ലവം രചിച്ച ആപ്പിളിന് സമാനമായി ഇത്തവണ മൈക്രോസോഫ്റ്റ്, സര്‍ഫെയ്‌സ് ഡയലുമായാണ് സാന്നിധ്യമറിയിക്കുന്നത്. സ്‌ക്രോളിങ്ങിനും, നാവിഗേഷനുമായാണ് സര്‍ഫെയ്‌സ് ഡയലിനെ മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്‌ക്രീനിന് മേലുള്ള പൂര്‍ണ ആധിപത്യമാണ് സര്‍ഫെയ്‌സ് ഡയലിലൂടെ മൈക്രോസോഫ്റ്റ് ലക്ഷ്യം വെയ്ക്കുന്നത്.

surface

ഏകദേശം 3000 യുഎസ് ഡോളറാണ് സര്‍ഫെയ്‌സ് സ്റ്റുഡിയയെ സ്വന്തമാക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ചെലവഴിക്കേണ്ടി വരിക. 32 ജിബി റാമിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ഫെയ്‌സ് സ്റ്റുഡിയോയില്‍ രണ്ട് ടിബി ഹാര്‍ഡ് ഡ്രൈവാണ് മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തയിരിക്കുന്നത്. നാല് യുഎസ്ബി 3.0 പോര്‍ട്ടുകളും, മിനി ഡിസ്‌പ്ലെ പോര്‍ട്ട്, എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും സര്‍ഫെയ്‌സ് സ്റ്റുഡിയോയില്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്.

DONT MISS
Top