‘നിര്‍മ്മാതാവ് എന്നെ ചതിക്കുകയായിരുന്നു’; വെളിപ്പെടുത്തലുമായി നടി തൃഷ

trisha-1

തൃഷ

തെന്നിന്ത്യയുടെ നിറസാന്നിധ്യമായ തൃഷ ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നായകി. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ഹൊറര്‍ ചിത്രമെന്ന ലേബലില്‍ എത്തിയെങ്കിലും ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടാനായില്ല. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നടി പങ്കെടുത്താതിരുന്നത് മൂലമാണ് സിനിമ പരാജയപ്പെട്ടതെന്ന് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ തൃഷ തന്നെ ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. തൃഷയുടെ മുന്‍ മാനേജരായിരുന്ന ഗിരിധറായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. കെട്ടുറപ്പില്ലാത്ത തിരക്കഥയായിരുന്നിട്ടു കൂടി മാനേജര്‍ നിര്‍ബന്ധിച്ചിട്ടാണ് ചിത്രത്തില്‍ നായികയാകാമെന്ന് സമ്മതിച്ചതെന്ന് തൃഷ പറയുന്നു. തന്റെ മുന്‍ മാനേജരെ വിശ്വസിച്ചാണ് സിനിമക്കായി കരാറില്‍ ഒപ്പിട്ടതെന്നും എന്നാല്‍ സിനിമയ്ക്കു വേണ്ടി തന്നെ അയാള്‍ ചതിക്കുകയായിരുന്നുവെന്നും തൃഷ സൂചിപ്പിച്ചു.

trisha

സിനിമ ഏകദേശം പകുതിയായപ്പോള്‍ അയാള്‍ തിരക്കഥ തിരുത്തി. അപ്പോള്‍ ഒന്നും തനിക്ക് ചെയ്യാനായില്ല. ആദ്യം പറഞ്ഞ തിരക്കഥയില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടായിരുന്നു പിന്നീട് സിനിമക്കായി കഥ രചിച്ചത്. താന്‍ മാത്രമല്ല, സിനിമയിലെ മറ്റെല്ലാ അംഗങ്ങളും ഇതില്‍ നിരാശരായിരുന്നു. അതുകൊണ്ടാണ് ചിത്രത്തെ ഒരു തരത്തിലും പ്രൊമോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. സിനിമയുടെ പ്രൊമോഷന്റെ സമയത്ത് താന്‍ സഹകരിക്കാതിരുന്നതിന് പിന്നിലെ കാരണം ഇതായിരുന്നുവെന്ന് തൃഷ വ്യക്തമാക്കുന്നു.

അതേസമയം നാളെ പുറത്തിറങ്ങുന്ന കാര്‍ത്തി ചിത്രം കഷ്‌മോരയുടെ പ്രചാരണ പരിപാടികള്‍ നായിക നയന്‍താര പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് നടന്‍ വിവേക് രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രമോഷന് പങ്കെടുക്കാത്ത നടിമാര്‍ പ്രതിഫലം കുറയ്ക്കുമോ എന്ന് വിവേക് ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

DONT MISS
Top