ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയില്‍

rupinder

രൂപീന്ദര്‍പാല്‍ സിംഗ്

ക്വാന്റണ്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആതിഥേയരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ഇരട്ട ഗോള്‍ നേടിയ രൂപീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 12ആം മിനുറ്റില്‍ ഉജ്ജ്വല ഗോളിലൂടെ രൂപീന്ദറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം റാസിം റഹീമിന്റെ തകര്‍പ്പന്‍ ഗോളിലൂടെ മലേഷ്യ സമനിലപിടിച്ചു. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ നിലയിലാണ് ഗോളുമായി വീണ്ടും രൂപീന്ദര്‍ അവതരിച്ചത്. 58ആം മിനുറ്റിലായിരുന്നു വിജയ ഗോള്‍.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് 13 പോയിന്റായി. മലേഷ്യക്കെതിരെ കഴിഞ്ഞ ആറു മത്സരങ്ങളില്‍ അഞ്ചാം വിജയമാണ് ഇന്ത്യ നേടിയത്.

DONT MISS
Top