ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വെറുതെയായില്ല; ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം ഇടിവ്

പ്രതീകാത്മകമായ ചിത്രം

പ്രതീകാത്മകമായ ചിത്രം

ദില്ലി: ശത്രുവിന്റെ മിത്രമായ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ക്യാംപയിനിംഗ് വെറുതെ ആയില്ല.  ദീപാവലി വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന 45 ശതമാനം ഇടിഞ്ഞു.   ബഹിഷ്‌കരണ ക്യാംപെയിന്‍ ഉള്ളതിനാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വെയ്ക്കുന്നതില്‍ നിന്നും രാജ്യത്തെ ചില്ലറ വില്‍പ്പനക്കാര്‍ വിട്ടു നില്‍ക്കുന്നതാണ് ഇടിവ് രേഖപ്പെടുത്താന്‍  കാരണം.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഒഐടി) ആണ് ഈ വിവരം അറിയിച്ചത്. ‘ദീപാവലിയ്ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാംപെയിനിന്റെ പ്രഭാവം ദീപാവലി വിപണിയിലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ ഉണ്ടായിട്ടുണ്ട്. 45 ശതമാനമാനത്തോളമാണ് വില്‍പ്പന ഇടിഞ്ഞത്’ സിഒഐടി പറയുന്നു.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ബള്‍ബുകള്‍, സമ്മാനങ്ങള്‍, അലങ്കാര വസ്തുക്കള്‍, ചൈനീസ് പടക്കങ്ങള്‍ എന്നിവുടെ വില്‍പ്പനയാണ് പ്രധാനമായും ഇടിഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ഇറക്കുമതി ചെയ്ത പല ചൈനീസ് ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം പരമ്പരാഗതമായി മണ്‍കലം നിര്‍മ്മിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. മണ്ണ് കൊണ്ടുണ്ടാക്കിയ നൂതനമായ പല ഉല്‍പ്പന്നങ്ങളും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

അതിനിടെ, ചൈനയുമായി മത്സരിക്കാന്‍ സര്‍ക്കാരും ഒരുങ്ങുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളേക്കാണള്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കൂടുതല്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top