ചാറ്റിംഗിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഏഴുവയസ്സുകാരിയുടെ അമ്മയായ യുവതി പിടിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തക്കല: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വശീകരിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ യുവതി പൊലീസ് പിടിയില്‍. തിരുവനന്തപുരം ആറ്റിപ്ര സ്വദേശി ചിഞ്ചുവിനെയും വിദ്യാര്‍ത്ഥിയെയും തമിഴ്‌നാട്ടിലെ തക്കലയില്‍ നിന്നും പൊലീസ് പിടികൂടി.

ഭര്‍ത്തവുമായി പിണങ്ങി കഴിയുന്ന യുവതി ഏഴ് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് രണ്ടാഴ്ച മുമ്പാണ് പൂയപ്പള്ളി സ്വദേശിയായ 16 കാരനുമായി കടന്നത്. തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ ജോലിനോക്കുന്ന വിവാഹിതയും ഏഴ് വയസുള്ള പെണ്‍കുട്ടിയുടെ മാതാവുമായ യുവതി ആറ് മാസം മുമ്പാണ് 16 കാരനെ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്.

ചാറ്റിംഗ് പതിവാക്കിയ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ഒഴിഞ്ഞ് മാറിയ വിദ്യാര്‍ത്ഥിയോട് നേരില്‍ കാണണമെന്ന് പറഞ്ഞ് കഴിഞ്ഞ 10ന് ആറ്റിങ്ങലിലേ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആറ്റിങ്ങലില്‍ എത്തിയ വിദ്യാര്‍ത്ഥിയോട് വീട്ടുകാര്‍ തനിക്ക് വിവാഹ ആലോചന നടത്തുന്നുണ്ടെന്നും തന്നെ വിവാഹം കഴിച്ചില്ലങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ആറ്റിങ്ങലില്‍ നിന്ന് നാഗര്‍കോവില്‍ വഴി മണ്ടക്കാട് എത്തിയ ഇവര്‍ ക്ഷേത്രത്തിനടുത്ത റസ്റ്റ് ഹൗസില്‍ മുറിയെടുത്ത് അഞ്ച് ദിവസം താമസിച്ചു. പിന്നീട് തക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.

സ്‌കൂളില്‍ പോയ കുട്ടിയെ കാണാനില്ലെന്ന രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. യുവതിയെ കൊട്ടാരക്കരര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top