ആപ്പിളിന്റെ പുതിയ മാക്ക്ബുക്കുകളില്‍ പരമ്പരാഗത യുഎസ്ബി പോര്‍ട്ടുകള്‍ ഇനിയില്ല

macbook-invi

ആപ്പിളിന്‍റെ ക്ഷണം

ഐഫോണുകളിലെ ഹെഡ്‌ഫോണ്‍ ജാക്ക് എടുത്തുകളഞ്ഞതിന്റെ ആഘാതം മാറുന്നതിനു മുന്‍പേ അടുത്ത ‘പിരിച്ചുവിടല്‍’ നടപടിയുമായി ആപ്പിള്‍. ഇത്തവണ യുഎസ്ബി പോര്‍ട്ടാണ് ആപ്പിള്‍ ഒഴിവാക്കാനുദ്ദേശിക്കുന്നത്.

ഒക്ടോബര്‍ 27-ന് പുറത്തിറക്കാനൊരുങ്ങുന്ന പുതിയ മാക്ക്ബുക്കില്‍ യുഎസ്ബി പോര്‍ട്ടുകള്‍ ഉണ്ടാകില്ലെന്നാണ് വിവരം. കെജിഐ പറയുന്നത് പ്രകാരം മൂന്ന് മാക്ക്ബുക്കുകളാണ് ആപ്പിള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. 13 ഇഞ്ചുള്ള മാക്ക്ബുക്ക്, 13 ഇഞ്ചുള്ള മാക്ക്ബുക്ക് പ്രോ, 15 ഇഞ്ചുള്ള മാക്ക്ബുക്ക് പ്രോ എന്നിവയാണ് ആപ്പിളിന്റെ പുതിയ മാക്ക്ബുക്കുകള്‍.

അടുത്ത തലമുറ മാക്ക്ബുക്ക് പ്രോയില്‍ പരമ്പരാഗത യുഎസ്ബി പോര്‍ട്ടുകള്‍ ഉണ്ടാകില്ലെന്നാണ് വിവരം. കൂടാതെ ചാര്‍ജര്‍ സ്ലോട്ട് ഉള്ള മഗ്‌സേഫ് പോര്‍ട്ടും (Magsafe Ports) ഇതില്‍ ഉണ്ടാകില്ല. പരമ്പരാഗത യുഎസ്ബി പോര്‍ട്ടുകള്‍ക്ക് പകരം യുഎസ്ബി-സി, തണ്ടര്‍ബോള്‍ട്ട്-3 എന്നീ കണക്ടറുകളാണ് ഉണ്ടാവുക. നിലവിലുള്ളതിനേക്കാള്‍ മെലിഞ്ഞതും തിരിച്ചും മറിച്ചും ഘടിപ്പിക്കാവുന്നതുമായ കണക്ടറാണ് യുഎസ്ബി-സി. രണ്ട് മാസമായി പ്രചരിക്കുന്ന കിംവദന്തി ഇപ്പോഴാണ് ഒരു ചൈനീസ് സപ്ലയര്‍ ഏറ്റെടുത്തത്. ആപ്പിള്‍ ഒരു ടീസര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്തായാലും ഈ വാര്‍ത്ത എത്രത്തോളം ശരിയാണെന്നറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കാം.

DONT MISS
Top