ബര്‍മുഡ ത്രികോണത്തിന്റെ ചുരുളഴിച്ച് പത്രങ്ങള്‍; സെബാസ്റ്റ്യന്‍ പോളിനെ പിന്തുണച്ച് ചന്ദ്രിക

dna

ഇന്നത്തെ പ്രധാന പത്രവാര്‍ത്തകള്‍

അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളുടെ ശവപ്പറമ്പാണ് ബര്‍മുഡ ത്രികോണം. ബര്‍മുഡയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ അപ്രത്യക്ഷമാകുന്നത് പതിവാണ്. പലതരം പ്രേതകഥകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. അന്യഗ്രഹ ജീവികളെ വരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പല കഥകളും പ്രചരിച്ചത്. എന്നാലിപ്പോള്‍,പുതിയ വിശദീകരണവുമായി ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നു.

12-metrovartha-barmuda

രാഷ്ട്രീയമായി വിരുദ്ധ ചേരികളിലാണ് ഡോ.സെബാസ്റ്റ്യന്‍ പോളും ലീഗ് മുഖപത്രമായി ചന്ദ്രികയും. ആക്രമണകാരികളായ അഭിഭാഷകര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്‍ പോള്‍ ആഞ്ഞടിച്ചിരുന്നു. അതിന് ശേഷം ചന്ദ്രിക സെബാസ്റ്റ്യന്‍ പോളിന്റെ കടുത്ത ആരാധകനായി മാറിയോ എന്ന് സംശയം. പ്രതിച്ഛായ കോളത്തില്‍ ഇന്ന് സെബാസ്റ്റ്യന്‍ പോളിനെ തലോടുന്നു ചന്ദ്രിക.

chandrika

കണ്ണൂരില്‍ സമാധാന നീക്കത്തില്‍ സഭ ഇടപെടുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത നല്‍കുന്നത്. കണ്ണൂരില്‍ സഭയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നത് കാത്തിരുന്ന് കാണാം.

13-express-kannur

ഫോണ്‍ ചോര്‍ത്തുന്നു എന്ന ജേക്കബ് തോമസിന്റെ പരാതി തന്നെയാണ് ഇന്ന് കൂടുതല്‍ മലയാള പത്രങ്ങളും പ്രധാന വാര്‍ത്തയാക്കുന്നത്. സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയാണ് വാര്‍ത്ത നല്‍കുന്നത്. സര്‍ക്കാരിന്റെ അറിവോടെയല്ലാതെ ഇത് നടക്കില്ല എന്നാണ് പത്രങ്ങള്‍ പറയുന്നത്.

1-manorama-jacob-1 2-mathrubhumi-jacob 4-kaumudi-jacob

അതേസമയം, മംഗളം പറയുന്നത് പൊലീസ് തലപ്പത്ത് അഴിച്ചുപണി വരാന്‍ പോകുന്നു എന്നാണ്. ജേക്കബ് തോമസിന് പകരമായി രാജേഷ് ദിവാന്‍ പുതിയ വിജിലന്‍സ് ഡയറക്ടറാകും എന്നാണ്.

5-mangalam-jacob

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് ജയിലിലും സുഖപരിചരണം എന്നത് ഇന്നലെ പുറത്തുവന്ന വാര്‍ത്തയാണ്. സര്‍ക്കാര്‍ വിരുദ്ധ സ്വഭാവം കൊടുക്കാന്‍ കഴിയുന്ന വാര്‍ത്തായായിട്ടും എന്തുകൊണ്ടോ മനോരമയ്ക്ക് ഇന്നതിന് താത്പര്യമില്ല. ഉള്‍പ്പേജിലാണ് മനോരമ വാര്‍ത്ത നല്‍കുന്നത്. എന്നാല്‍,മാതൃഭൂമിയും ജന്‍മഭൂമിയും പോലുള്ള പത്രങ്ങള്‍ വാര്‍ത്ത ഒന്നാം പേജില്‍ നല്‍കുന്നു.

8-mathrubhumi-nisam 9-janmabhumi-nisam 10-manorama-nisam

എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വലജവിജയം നേടി എന്നതാണ് ദേശാഭിമാനിയുടെ ഇന്നത്തെ ലീഡ് വാര്‍ത്ത. പിണറായി സര്‍ക്കാരിന് ലഭിച്ച സ്വീകാര്യതയാണ് ജയം എന്ന തരത്തിലാണ് ദേശാഭിമാനി വാര്‍ത്ത അവതരിപ്പിക്കുന്നത്.

6-deshabhimani-ldf

ഏറെക്കാലത്തിന് ശേഷമാണ് ഒരു മൂന്നാംമുറ വാര്‍ത്ത പുറത്തു വരുന്നത്. കൊല്ലത്ത് നിന്ന്. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ വാര്‍ത്തയില്‍ പത്രങ്ങള്‍ പൊതുവില്‍ താത്പര്യം കാണിക്കുന്നില്ല,മംഗളം ഒഴികെ

14-mangalam-moonnam-mura

പിഎസ്‌സി പരീക്ഷയ്ക്ക് എത്തിയ ഒരു കുടുംബത്തെ കാണുക. അമ്മയെ കാത്തിരുന്ന് മക്കള്‍ ഉറങ്ങിപ്പോയ വാര്‍ത്താചിത്രം ഇന്ന് കേരളകൗമുദിയില്‍ കാണാം.

20-kaumudi-photo
DONT MISS
Top