‘കര്‍ത്താവിത്ര സിമ്പിളാണെന്ന് മനസിലായി’, സ്വര്‍ഗത്തിലേക്കുള്ള ഷെറിന്റെ ടൂര്‍ സൂപ്പര്‍ഹിറ്റ്; വന്‍സ്വീകരണമൊരുക്കി ട്രോള്‍ ലോകം

നവമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍

നവമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍

നവമാധ്യമങ്ങളിലെ ഇപ്പോളത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം സ്വര്‍ഗത്തിലേക്ക് ടൂറ് പോയ സിസ്റ്റര്‍ ഷാരോണിന്റെ ഈ വാക്കുകളാണ്. തള്ളെന്നാല്‍ ഇങ്ങനെയുമുണ്ടോ എന്ന് ചോദിച്ചാണ് നവമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പറഞ്ഞ് പറഞ്ഞ് കര്‍ത്താവ് വളരെ സിമ്പിളാണെന്ന് വരെ സിസ്റ്റര്‍ ഷാരോണ്‍ ആന്‍ ജോര്‍ജ് പറയുന്നു. വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോ സ്വര്‍ഗത്തിലേക്ക് പോയതിന്റെ ചുരുക്കത്തില്‍ യാത്രാവിവരണമാണ്. നരകത്തെക്കുറിച്ചുമുണ്ട് ഷെറിന്റെ വിവരണം. ബൈബിള്‍ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ കാണപ്പെട്ടത്. പക്ഷെ, ഇതിനകം തന്നെ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞു.

മരിച്ചുവെന്ന് കരുതി ചുറ്റുമുള്ളവര്‍ കരയുമ്പോളാണ് ഷെറിനെ കര്‍ത്താവ് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയതത്രേ. ശരീരം ഭൂമിയില്‍ കിടക്കുമ്പോള്‍ ആത്മാവ് മാത്രമാണ് അങ്ങ് പോയത്. സ്വര്‍ഗത്തിലെ കാഴ്ചകള്‍ വളരെ വിശദമായിത്തന്നെ ഷേറിന്‍ വിവരിക്കുന്നു. സ്വര്‍ണക്കൊട്ടാരം,സ്ഫടികക്കൊട്ടാരം മുതല്‍ വജ്രം കൊണ്ടുമാത്രം നിര്‍മ്മിച്ച കൊട്ടാരം വരെയുണ്ട് സ്വര്‍ഗത്തില്‍. സ്വര്‍ഗത്തിലെ സുന്ദരമായ പൂന്തോട്ടമുണ്ട്. അവിടെ കറുപ്പും നീലയും നിറത്തിലുള്ള റോസാപ്പൂവ് പോലുമുണ്ടത്രേ. അവിടെ മീനിനെ കയ്യിലെടുത്ത് ദൈവം അനശ്വരതയെക്കുറിച്ച് വിവരിക്കുന്നതും ഷെറിന്‍ വിശദീകരിക്കുന്നുണ്ട്. ഷെറിന്റെ സംസാരത്തിലെ ഏറ്റവും ആകര്‍ഷകമായ കാര്യം, ദൂതഗണങ്ങളെക്കുറിച്ചാണ്. ചിറകിനടിയില്‍ സംഗീത ഉപകരണങ്ങളുമായി അയ്യായിരത്തോളം പാട്ടുകളും ഇവര്‍ പാടുമത്രേ. ചിറകിനടില്‍ ഓര്‍ഗണ്‍ വരെയുണ്ടെന്നും ഷെറിന്‍ വിശദീകരിക്കുന്നു.

ദിവസങ്ങളോളം ഇങ്ങനെ വിശദീകരിച്ചപ്പോള്‍, തനിക്ക് കര്‍ത്താവുമായി ഒരു ഹൃദയബന്ധമുണ്ടായെന്നും വിട്ടുപിരിയാനായില്ലെന്ന് മനസിലായെന്നും അവര്‍ പറയുന്നു. കര്‍ത്താവിത്ര സിമ്പിളാണെന്ന് തനിക്ക് ബോധ്യമായെന്നും ദൈവത്തെ സ്വര്‍ഗത്തില്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ സിസ്റ്റര്‍ ഷാരോണ്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ തന്നെ ആത്മ മര്‍മ്മങ്ങള്‍ ദൈവം പഠിപ്പിച്ചുവെന്നും ഷാരോണ്‍ പറയുന്നു. തിരിച്ച് ഭൂമിയിലേക്ക് വരുമ്പോളുള്ള അവസ്ഥയും വിശദീകരിച്ചിട്ടുണ്ട് ഷെറിന്‍. ഭാരമില്ലാത്തതുപോലെയാണ് അപ്പോള്‍ തോന്നിയതത്രേ. തിരിച്ച് ആത്മാവ് ശരീരത്തിലേക്ക് കയറിയപ്പോള്‍ മൂന്നുവട്ടം ശരീരം വിറച്ചുവെന്നും, റൂമില്‍ പ്രകാശം പരന്നുവെന്നുമുള്ള ‘ അനുഭവവും’ ഷാരോണ്‍ വിശദീകരിക്കുന്നു. ഇനി നരകത്തെക്കുറിച്ച് പറയുന്നതിങ്ങനെ

എന്നാല്‍ ഈ വെളിപ്പെടുത്തലുകളോട് നവമാധ്യമലോകം ശക്തമായാണ് പ്രതികരിച്ചത്. ട്രോള്‍ ബഹളമായിരുന്നു ഷാരോണിന് ഫെയ്‌സ്ബുക്ക് കാത്തുവെച്ചിരുന്നത്. ഷാരോണ്‍ കാരണം ദൈവത്തിന് ചീത്തപ്പേരായിയെന്നാണ് പലരും പറയുന്നത്. സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ബസ്‌കാശുണ്ടോ എന്ന് ദൈവം ചോദിക്കുന്നതില്‍ വരെയെത്തി ഈ കളിയാക്കല്‍.

പ്രചരിക്കുന്ന ട്രോളുകള്‍

പ്രചരിക്കുന്ന ട്രോളുകള്‍

14712696_1023171401127380_2391080031439484374_o

പ്രചരിക്കുന്ന ട്രോളുകള്‍

14720593_1507165575977135_4747141030101279454_n-1

പ്രചരിക്കുന്ന ട്രോളുകള്‍

ചിലര്‍ പറയുന്നത്, ഷെറിന്‍ മദ്യപിച്ചതാണ് കാരണമെന്നാണ്. ഷെറിനടിച്ച ബ്രാന്റേതെന്ന ചര്‍ച്ചയും നവമാധ്യമങ്ങളിലുയര്‍ന്നു. തങ്ങളുടെ മുന്‍ അനുഭവങ്ങള്‍ വിവരിച്ച്, ചില ബ്രാന്റുകളുടെ ‘ബ്രാന്റ് അംബാസിഡറായി’ ചിലര്‍ സ്വയം അവരോധിക്കുകയും ചെയ്തു.

14725706_1049740828467811_4232966860125380249_n

പ്രചരിക്കുന്ന ട്രോളുകള്‍

14825731_1134424056612972_1688547811_n

പ്രചരിക്കുന്ന ട്രോളുകള്‍

ഷാരോണിന്റെ തള്ളിനെ കളിയാക്കി നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. അടുത്ത പോക്കിന് വല്യപ്പച്ചന് ഒരു കുപ്പി അച്ചാറ് കൊടുത്തുവിടണമെന്നും ചിലര്‍ പറയുന്നു.

14725729_1177507402336033_1490217086169811607_n

പ്രചരിക്കുന്ന ട്രോളുകള്‍

14680850_1023171324460721_4396192544141541675_o

പ്രചരിക്കുന്ന ട്രോളുകള്‍

എന്നാല്‍ ഷാരോണ്‍ പറയുന്നത് സത്യമാണെന്ന് പറഞ്ഞും ചിലരെത്തുന്നുണ്ട്. പക്ഷെ ഭൂരിപക്ഷം വിശ്വാസികളും ഷാരോണിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. എന്തായാലും ഷാരോണിന്റെ വീഡിയോ സമീപകാല ട്രോള്‍ ചരിത്രത്തിലെ സുപ്രധാന ഏടായി മാറിക്കഴിഞ്ഞു.

DONT MISS
Top