പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഇരുമ്പുകുറ്റിയില്‍ തറച്ചു; അര്‍ജന്റീനിയയില്‍ പ്രതിഷേധ കൊടുങ്കാറ്റ്, നീതി ആവശ്യപ്പെട്ട് സമരക്കാര്‍ തെരുവിലിറങ്ങി

lusiaബ്യൂണസ് ഐറിസ്: പതിനാറുകാരിയെ ക്രൂരമയ ബലാത്സംഗത്തിനിരയിക്കി ഇരുമ്പുകമ്പിയില്‍ തറച്ച സംഭവത്തില്‍ അര്‍ജന്റീനിയയില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടപടി വേണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

കറുത്ത വസ്ത്രം ധരിച്ച ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കറുത്ത വസ്ത്രം ധരിച്ച ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അര്‍ജന്റീനിയയില്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയെന്നായിരുന്നു ഇവരുടെ ആവശ്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ജന്റീനയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍കക് ഇരയായി അര്‍ജന്റീനയില്‍ 36 മണിക്കൂറുകള്‍ക്ക് ഇടയില്‍ ഒരു സ്ത്രീ മരിക്കുന്നുവെന്നാണ് കണക്ക്.

ഒക്ടോബര്‍ എട്ടിനാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലൂസിയ പെരേസിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് കുറ്റിയില്‍ തറച്ച് കൊലപ്പെടുത്തിയത്. പ്രദേശത്തെ ഡ്രഗ് ഡീലേര്‍സാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. കുറ്റവാളിയെ കണ്ടെത്തി നടപടി സ്വീകരിക്കാനും നീതി ലഭ്യമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.’ഞങ്ങളില്‍ ഒന്നിനെ നിങ്ങള്‍ തൊട്ടാല്‍, ഞങ്ങളെല്ലാം ചേര്‍ന്ന് തിരിച്ചടിക്കും’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധവുമായി സ്ത്രീകളെത്തിയത്.

ലൂസിയ പെരേസിന്റെ മരണമാണ് രാജ്യത്തെ ഞെട്ടിച്ച ഒടുവിലത്തെ ബലാല്‍സംഗ കേസ്. ഹീനമായി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം ലാറ്റിന്‍ അമേരിക്കയെ മുഴുവന്‍ പ്രതിഷേധത്തിലാഴ്ത്തി. ലൂസിയുടെ കൊലപാതകത്തിന്റെ ഭാഗമായി ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top