മെസ്സിക്ക് ഹാട്രിക്ക് ; കളി മറന്ന സിറ്റിയെ കളി പഠിപ്പിച്ച് ബാര്‍സ

messi-ii

നൂകാംമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാര്‍സിലോണയ്ക്ക് തകര്‍പ്പന്‍ ജയം എതിരില്ലാത്ത നാല് ഗോളിനാണ് സ്വന്തം തട്ടകത്തില്‍ വെച്ച് ബാര്‍സ, സിറ്റിയെ മടക്കിയയച്ചത്. സൂപ്പര്‍ താരം, ലയണല്‍ മെസ്സിയുടെ ഹാട്രിക്കും, ബ്രസീലിയന്‍ താരം നെയ്മറിന്റെയും ഗോളുകളിലാണ് ബാര്‍സയുടെ വിജയത്തിളക്കം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബാര്‍സ താരങ്ങള്‍ക്ക് വെല്ലുവിളിയാകാന്‍ സിറ്റി താരങ്ങള്‍ക്ക് സാധിക്കാഞ്ഞത് പെപ് ഗാര്‍ഡിയോളയെ വരും ദിനങ്ങളില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും.

messi

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ പ്രതിരോധത്തിലൂന്നിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീക്കങ്ങള്‍ മത്സരത്തിന്റെ ഗതിയെ ബാധിച്ചു. പന്തടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സിറ്റി താരങ്ങള്‍ പന്തിനെ സ്വന്തം കോര്‍ട്ടില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ബാര്‍സിലോണയുടെ ആക്രമണത്തില്‍ സിറ്റി പ്രതിരോധ നിര പതറാന്‍ തുടങ്ങിയതോടെ മെസ്സിയും സംഘവും കൂടുതല്‍ ആക്രമകാരികളായി. തുടരെ ആക്രമണങ്ങള്‍ സിറ്റി നിരയിലേക്ക് അഴിച്ച് വിട്ട ബാര്‍സിലോണ, സിറ്റിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. 17 ആം മിനിറ്റില്‍ വലത് വിങ്ങില്‍ നിന്നും മെസ്സി നല്‍കിയ പന്തുമായി ഫെര്‍ണാന്‍ഡീനോ സിറ്റിയുടെ ബോക്‌സിനുള്ളില്‍ കടന്നതും, പിന്നാലെ മെസ്സി നിമിഷവേഗത്തില്‍ പന്തിനെ തിരിച്ചെടുത്ത് സിറ്റി വലക്കുലുക്കിയതും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിക്കുകയായിരുന്നു.

mess-iii

മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യം മുന്നേറ്റങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതോടെ പന്ത് സിറ്റിയുടെ ഗോള്‍മുഖത്ത് കേന്ദ്രീകരിക്കപ്പെട്ടു. ബാര്‍സയുടെ മുന്നേറ്റങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള സിറ്റിയുടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച പോരാതെ വരികയായിരുന്നു. സിറ്റിയുടെ മുന്നേറ്റ നിരയ്ക്ക് നേതൃത്വം നല്‍കേണ്ട കെവിന്‍ ഡി ബ്രൂയിനില്‍ നിന്നും ചുമതല സ്വയം ഏറ്റ ഡേവിഡ് സില്‍വ, ഇടവേളകളില്‍ ബാര്‍സയുടെ പ്രതിരോധ നിര തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

രണ്ടാം പകുതിയിലും ആക്രമണം മുഖമുദ്രയാക്കിയുള്ള ബാര്‍സയുടെ മുന്നേറ്റങ്ങള്‍ സിറ്റി നിരയില്‍ ആശങ്കകള്‍ വര്‍ധിപ്പിച്ചു. തത്ഫലമായി 53 ആം മിനിറ്റില്‍ ബാര്‍സയുടെ മുന്നേറ്റത്തെ തടയാനായി ശ്രമിച്ച ക്ലൗഡിയോ ബ്രാവോ വന്നെത്തിയത് ചുവപ്പ് കാര്‍ഡിലേക്കായിരുന്നു. പത്തായി ചുരുങ്ങിയ സിറ്റി പ്രതിരോധ നിരയെ കബളിപ്പിച്ച് മെസ്സി നടത്തിയ നീക്കങ്ങള്‍ വീണ്ടും 61 ആം മിനിറ്റില്‍ ഫലം കണ്ടത് കാണികളെ വിസ്മയിപ്പിച്ചു. ബോക്‌സിന് സമീപത്തായി ലഭിച്ച പന്തിനെ ഇടംകാലന്‍ ഗ്രൗണ്ട് ഷോട്ടിലൂടെ മെസ്സി തൊടുത്തത് കണ്ട് നില്‍ക്കാന്‍ മാത്രമമാണ് സിറ്റി ഗോള്‍ക്കീപ്പര്‍ക്ക് സാധിച്ചുള്ളു.

messi-iv

രണ്ടാം ഗോള്‍ നേടിയെങ്കിലും ആക്രമണ നീക്കങ്ങളില്‍ നിന്നും വിട്ട് പിരിയാന്‍ ബാര്‍സയ്ക്ക് തയ്യാറായില്ല. ബാര്‍സ്യ്ക്ക് പിന്നാലെ ലഭിച്ച സുവര്‍ണാവസരം ലക്ഷ്യം കണ്ടതോടെ, ബാര്‍സ സിറ്റിയുടെ’പെട്ടിയില്‍ ആണിയടിച്ച്’ തുടങ്ങുകയായിരുന്നു. സിറ്റി നിരയില്‍ ഗുണ്ഡോഗണ്‍, ജോണ്‍സ്‌റ്റോണ്‍സിന് നല്‍കിയ പന്തിനെ നേടിയെടുത്ത ലൂയിസ് സുവാരസ്, പന്തിനെ മെസ്സിയ്ക്ക് നല്‍കിയതോടെ തന്റെ ഹാട്രിക്ക് നേട്ടം മെസ്സി ഒരിക്കല്‍ കൂടി ആഘോഷിച്ചു.

74 ആം മിനിറ്റില്‍ സിറ്റിയുടെ നീക്കത്തെ തടുത്ത ജെറമി മാത്യുവും ചുവപ്പ് കാര്‍ഡ് നേടി പുറത്തായതോടെ മത്സര നിര പത്തായി. 83 ആം മിനിറ്റില്‍ ഗോളെന്നുറച്ച നീക്കം ബാര്‍സ നടത്തിയെങ്കിലും സിറ്റി താരം കാബല്ലെറോയുടെ ഇടപെടല്‍ ബാര്‍സയെ നിരാശപ്പെടുത്തി. പിന്നാലെ, 86 ആം മിനിറ്റില്‍ സിറ്റി താരം അലക്‌സാണ്ടര്‍ കോലാറോവ്, മെസ്സിയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി, ബാര്‍സയ്ക്ക് വീണ്ടും ഗോള്‍ സമ്മാനിക്കുമെന്ന് കരുതിയെങ്കിലും കിക്കെടുത്ത നെയ്മര്‍ക്ക് പിഴച്ചു.

പക്ഷെ, വിട്ട് കൊടുക്കാന്‍ ബാര്‍സ തയ്യാറായിരുന്നില്ല. 89 ആം മിനിറ്റില്‍ പ്രത്യാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ബാര്‍സയുടെ നീക്കങ്ങളില്‍ പന്ത് പ്രതിരോധ നിരയും മധ്യനിരയും കടന്ന് നെയ്മറില്‍ എത്തുകയായിരുന്നു. ആദ്യ അവസരം പാഴാക്കിയെങ്കിലും ഇത്തവണ നെയ്മര്‍ക്ക് പിഴച്ചില്ല, പന്തിനെ ഗോളിലേക്ക് തൊടുത്ത് നെയ്മര്‍, സിറ്റിയുടെ മേല്‍ വിജയക്കൊടി പാറിക്കുകയായിരുന്നു.

DONT MISS
Top