മകളുടെ വിവാഹത്തിന് എല്‍സിഡി ക്ഷണക്കത്തുമായി മുന്‍മന്ത്രി(വീഡിയോ)

ക്ഷണക്കത്ത്

ക്ഷണക്കത്ത്

ബംഗലൂരു : കോടികള്‍ ചെലവഴിച്ച് നടത്തുന്ന കണ്ണഞ്ചിക്കുന്ന നിരവധി വിവാഹമാമാങ്കങ്ങള്‍ നാം മാധ്യമങ്ങളിലൂടെ വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാഹ ക്ഷണക്കത്തിലും വിസ്മയം സൃഷ്ടിക്കുകയാണ് കര്‍ണാടകയിലെ മുന്‍മന്ത്രി. കര്‍ണാടകയിലെ മുന്‍മന്ത്രിയും ഖനി മുതലാളിയുമായ ഗലി ജനാര്‍ദ്ദന റെഡ്ഡിയാണ് മകളുടെ വിവാഹത്തിന് എല്‍സിഡി ഡിസ്‌പ്ലേ ക്ഷണക്കത്തുമായി വാര്‍ത്തയില്‍ നിറയുന്നത്.

ക്ഷണക്കത്തിന്‍റെ ഉള്‍ഭാഗം

ക്ഷണക്കത്തിന്‍റെ ഉള്‍ഭാഗം

നവംബറിലാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹം. വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റ് പ്രമുഖര്‍ക്കും അയച്ച ക്ഷണക്കത്താണ് ഇപ്പോള്‍ വാര്‍ത്തയിലെ താരമായിരിക്കുന്നത്. ഒരു പെട്ടിയുടെ രൂപത്തിലാണ് ക്ഷണക്കത്ത്. പെട്ടി തുറക്കുമ്പോള്‍ എല്‍സിഡി ഡിസ്‌പ്ലേയില്‍ ജനാര്‍ദ്ദന്‍ റെഡ്ഡിയും ഭാര്യയും മക്കളും പാടി അഭിനയിക്കുന്ന ഗാനമാണ് തെളിയുക.

2011 ലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന ജനാര്‍ദ്ദന്‍ റെഡ്ഡി അനധികൃത ഖനനത്തിന് അറസ്റ്റിലായി മൂന്നു വര്‍ഷത്തോളം ജയിലിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം ജയില്‍മോചിതനായത്.

ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് സിനിമാതാരങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top