കേരളം കൊടും വരള്‍ച്ചയിലേക്ക്; ആശങ്കയിലാഴ്ത്തി പഠനങ്ങള്‍

summerആലപ്പുഴ:കേരളത്തില്‍ കൊടുംവരള്‍ച്ചയ്ക്ക് സാധ്യതയെന്ന് പഠനം. ഇക്കുറി തുലാവര്‍ഷം കനിഞ്ഞാലും ജലലഭ്യത കുറയാനിടയുണ്ടെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം നടത്തിയ പഠനം സൂചിപ്പിക്കുന്നു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടായ കുറവാണ് രൂക്ഷമായ വരള്‍ച്ചയ്ക്ക് ഇടയാക്കുന്നത്.

2015ല്‍ 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇ്‌ക്കൊല്ലം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവുണ്ടായി. എല്ലാ ജില്ലയിലും മഴയുടെ അളവ് മുമ്പെങ്ങുമില്ലാത്ത വിധം താഴ്ന്നു. 2039 മില്ലി മീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 1352.3 മില്ലി മീറ്റര്‍ മഴ മാത്രമാണ് കിട്ടിയത്. കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ റ്റേവും കുറവ് മഴയാണിത്. ഏറ്റവും കുറവ് മഴ ലഭിട്ടത് വയനാടാണ്. 59 ശതമാനമാണ് കുറവ്. ഈ സ്ഥിതി തുടര്‍ന്നാല്‍ തുലാവര്‍ഷവും കുറയാനാണ് സാധ്യത.

25 ശതമാനം മഴ കുറഞ്ഞാല്‍ തന്നെ കേരളത്തിന്‍രെ പ്രത്യേക സാഹചര്യത്തില്‍ അത് വരള്‍ച്ചയിലേക്ക് നയിക്കും. പക്ഷെ ഇക്കുരി 34 ശതമാനം കുറവ് വന്നത് കനത്ത ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ മരങ്ങള്‍ , കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, എന്നിവയില്‍ വലിയ കുറവുണ്ടാകുന്നുണ്ട്. ഇത് കാലാവസ്തയേയും ജീവിതത്തേയും കാര്യമായി ബാധിക്കാനിടിയുണ്ട്. കഴിഞ്ഞ വേനലില്‍ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ ഭൂഗര്‍ഭജലം മൂന്ന് മീറ്റര്‍ വരെ താഴ്ന്നു പോയേക്കുമെന്ന് ഭയപ്പെടുന്നതായി സി.ഡബഌൂ.ആര്‍.ഡി.എം ശാസ്ത്രജ്ഞനും ഹൈഡ്രോളജിസ്റ്റുമായ ഡോ. ദിനേശന്‍ പറഞ്ഞു.

DONT MISS
Top