ഹോട്ടെന്ന് പറഞ്ഞാല്‍ ഇതാണ്, ത്രസിപ്പിക്കുന്ന പ്രണയജോഡികളായി രണ്‍ബീറും ഐശ്വര്യയും, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു

ash-1

പുറത്തു വന്ന ചിത്രങ്ങള്‍

വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും അപ്പുറം യൂടുബിലും സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ് റണ്‍ബീറും ഐശ്വര്യയും. യെ ദില്‍ ഹെ മുഷ്‌കിലില്‍ പ്രണയജോഡികളായി എത്തുന്ന ഇരുവരും ചേര്‍ന്നുള്ള ഫേട്ടോ ഷൂട്ടാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ച വിഷയം.

ദി മോസ്റ്റ് ബ്യൂട്ടിഫോള്‍ വുമന്‍ ഇന്‍ ദി വേള്‍ഡ് എന്ന് ഐശ്വര്യയെ വാഴ്ത്തിയാലും തെറ്റില്ല. കൂടെ മോസ്റ്റ് സെക്‌സിയസ്റ്റ് ലേഡി എന്നുകൂടി ചേര്‍ക്കേണ്ടിവരും എന്നുമാത്രം. ആഷ്-റണ്‍ബീര്‍ ഫോട്ടോഷൂട്ട് കണ്ട ഏതൊരാളും ഇപ്പോള്‍ പറയുന്നത് ഇതാണ്, കാരണം ഐശ്വര്യ എന്ന താരകത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചിരിക്കുകയാണ് പുതിയ ഹോട്ട് ഫോട്ടോ ഷൂട്ടില്‍.

aishwarya-ranbir-close-done

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുഷ്‌കില്‍ നേരിടുന്ന വെല്ലുവിളികളും വിലക്കുകളും ചില്ലറയല്ല. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണികള്‍ വരെ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ചാവിഷയം,ബോളിവുഡിന്റ യൂത്ത് ഐക്കണായ രണ്‍ബീര്‍ കപൂറും ആഷും തമ്മിലുള്ള ചൂടന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ഒരു മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇരുവരും വീണ്ടും പ്രണയത്തിന്റെ ത്രസിപ്പിക്കു ജോഡികളായി എത്തിയത്. ആദ്യം ഒരു ചിത്രം മാത്രമായിരുന്നു പുറത്ത് വന്നത്. എന്നാലിപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫോട്ടോസ് യൂടുബിലും സോഷ്യല്‍ മീഡിയയിലും ചൂടേറുന്ന കാഴ്ച്ചയായി മാറികഴിഞ്ഞു.

aishwarya-ranbir-filmfare-perched-done

ഈ മാസം 28 ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രണയിക്കാനൊരുങ്ങുന്ന ആഷിനും റണ്‍ബീറിനുമൊപ്പം പാക് താരം ഫവാദ് ഖാനും അനുഷ്‌ക ശര്‍മ്മയും അണിനിരക്കുന്നുണ്ട് യെ ദില്‍ഹെ മുഷ്‌കിലില്‍ . ഏതായാലും ചിത്രത്തിന് പിന്നാലെ കൂടിയിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ ബദലായി ഈ ഫോട്ടോഷൂട്ട് ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് കെജോയും ടീമും.

ash-ranbir-filmfare ash-2 ash-1
DONT MISS
Top