കവര്‍ ചിത്രത്തിലൂടെ അഭയാര്‍ത്ഥികളെ അപമാനിച്ച സംഭവം; പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു (വീഡിയോ)

priyanka-chopra

പ്രിയങ്ക ചോപ്ര – വിവാദമായ മാഗസിന്‍ കവര്‍ വലത് വശത്ത്

ന്യൂയോര്‍ക്ക്: പ്രമുഖ ഇംഗ്ലീഷ് മാഗസിനായ ട്രാവലറിന്റെ കവര്‍ ചിത്രത്തില്‍ അഭയാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചതിന് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര മാപ്പ് പറഞ്ഞു. നവമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് പ്രിയങ്ക മാപ്പ് പറഞ്ഞത്.

വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് അണിഞ്ഞാണ് പ്രിയങ്ക ചോപ്ര ട്രാവലറിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. ടീഷര്‍ട്ടിലെഴുതിയ വാചകങ്ങളാണ് പ്രിയങ്കയെ കുഴപ്പത്തിലാക്കിയത്. റെഫ്യൂജി (Refugee), ഇമിഗ്രന്റ് (Immigrant), ഔട്ട്‌സൈഡര്‍ (Outsider) എന്നീ വാക്കുകള്‍ വെട്ടിയും ട്രാവലര്‍ (Traveller) എന്ന വാക്ക് വെട്ടാതെയുമാണ് ടീഷര്‍ട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ ട്വീറ്റ്:

പ്രിയങ്കയെ വിമര്‍ശിച്ചു കൊണ്ടുള്ള ചില ട്വീറ്റുകള്‍:

ഇതേ തുടര്‍ന്ന് പ്രിയങ്ക ചോപ്രയും പ്രസാധകരായ കോന്‍ഡെ നാസ്റ്റും രൂക്ഷവിമര്‍ശനമാണ് നേരിട്ടത്. എന്‍ഡിടിവിയിലൂടെയാണ് പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞത്. അപരിചിതരോടും വിദേശികളോടുമുള്ള വിദ്വേഷത്തിന് (Xenophobia) എതിരായാണ് ഈ രീതിയില്‍ കവര്‍ ചിത്രം ഡിസൈന്‍ ചെയ്തത് എന്നാണ് പ്രിയങ്ക പറഞ്ഞത്. മറ്റുള്ളവരുടെ വികാരത്തെ ഇത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും യൂണിസെഫ് അംബാസിഡര്‍ കൂടിയായ പ്രിയങ്ക ചോപ്ര പറഞ്ഞു.

പ്രിയങ്ക ചോപ്ര തന്നെയാണ് ഈ മാസം ആദ്യം മാഗസിന്റെ കവര്‍ ചിത്രം തന്റെ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. അതിര്‍ത്തികളില്ലാത്ത ലോകത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്നും നമ്മളെല്ലാവരും ഒരു യാത്രയിലാണെന്ന് തിരിച്ചറിയണമെന്നും കോന്‍ഡെ നാസ്റ്റ് പറഞ്ഞു.

വീഡിയോ:

DONT MISS
Top