ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

യുണെെറ്റഡ്-ലിവര്‍പൂള്‍ മത്സരത്തില്‍ നിന്ന്

യുണെെറ്റഡ്-ലിവര്‍പൂള്‍ മത്സരത്തില്‍ നിന്ന്

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. അവസരങ്ങള്‍ സൃഷ്ടിച്ചും വിങ്ങുകളിലൂടെ തുളച്ച് കയറി നിരവധി ആക്രമണങ്ങളും നടത്തിയെങ്കിലും ലിവര്‍പൂളില്‍ നിന്ന് വിജയം അകന്നു പോകുകയായിരുന്നു. ലിവര്‍പൂള്‍ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രതീക്ഷക്കൊത്ത മത്സരം കാഴ്ച്ച വെക്കാനും കഴിഞ്ഞില്ല.  ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണിക്ക് ആദ്യ ഇലവനില്‍ അവസരം നിഷേധിച്ച മൗറിഞ്ഞോ സ്വീഡിഷ് താരം ഇബ്രാഹിമോവിച്ചിനേയും റാഷ്‌ഫോഡിനേയുമാണ് മുന്നേറ്റ നിരയില്‍ ഇറക്കിയത്.

എഴുപതാം മിനിറ്റില്‍ റാഷ്ഫഡിന് പകരക്കാരനായാണ് വെയ്ന്‍ റൂണി ഇറങ്ങിയത്. സമീപ കാലത്ത് മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെക്കാന്‍ കഴിയാതിരുന്ന റൂണിയെ കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ കൂക്കി വിളിയോടെയാണ് കാണികള്‍ വരവേറ്റത്. കളം നിറഞ്ഞ് കളിച്ച ലിവര്‍പൂള്‍ താരങ്ങള്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ടും മാഞ്ചസ്റ്റര്‍ ഗോളി ഡേവിഡ് ഡി ഗിയയുടെ മികച്ച പ്രകടനത്തിന് മുന്നിലും എല്ലാം തകരുകയായിരുന്നു.

എഴുപതാം മിനുട്ടില്‍ ബ്രസീല്‍ താരം കുട്ടീഞ്ഞോയുടെ ഷോട്ട് മഴവില്ല് പോലെ വളഞ്ഞ് ഗോള്‍ പോസ്റ്റിലേക്ക് പറന്നപ്പോള്‍ ഒരു നിമിഷം എല്ലാവരും ഗോളെന്നുറപ്പിച്ചു.  എന്നാല്‍ ഡേവിഡ് ഗിയ മുഴുനീള ഡൈവിങ്ങിലൂടെ പന്ത് തട്ടിയകറ്റി. ലോകം മുഴുവന്‍ കാണാന്‍ പോകുന്ന മത്സരം എന്നായിരിന്നു ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തെ ലിവര്‍പൂള്‍ കോച്ച് യുര്‍ഗാന്‍ ക്ലോപ് വിശേഷിപ്പിച്ചിരുന്നത്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top