സൗജന്യ വൈഫൈയില്‍ ‘തകര്‍ത്താടി’ പാട്‌ന റെയില്‍വെ സ്റ്റേഷന്‍; തെരഞ്ഞതത്രയും പോണ്‍ വീഡിയോകള്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പാട്‌ന: രാജ്യത്ത് സൗജന്യ വൈഫൈ സംവിധാനം മുഖേന ഇന്റര്‍നെറ്റ് ഉപയോഗിച്ചതില്‍ മുന്നിട്ട് നില്‍ക്കുന്നത് പാട്‌ന റെയില്‍വെ സ്റ്റേഷനെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സൗജന്യ വൈഫൈ മുഖാന്തരം ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തേടിയലഞ്ഞത് അശ്ലീല സൈറ്റുകളും.

സൗജന്യ വൈഫൈ സേവനം ഉപയോഗിച്ചതില്‍ മുന്നിട്ട് നില്‍ക്കുന്നത് പാട്‌ന റെയില്‍വെ സ്റ്റേഷനാണെന്നും ജനങ്ങള്‍ അശ്ലീല സൈറ്റുകളില്‍ കയറിയിറങ്ങാനാണ് സൗജന്യ സേവനം ഉപയോഗപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡാറ്റാ ഉപയോഗത്തില്‍ വന്ന ക്രമാതീതമായ വര്‍ധനവാണ് ഇത്തരത്തില്‍ കണക്കുകള്‍ പരിശോധിക്കാനിടയായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയുടെ ദനാപൂര്‍ ഡിവിഷന് കീഴിലുള്ള പാട്‌ന സ്റ്റേഷന്‍, ,സൗജന്യ വൈഫൈ സംവിധാനം നേടുന്ന ബീഹാറിലെ ആദ്യ സ്റ്റേഷനാണ്. 200 ല്‍ അധികം ട്രെയിനുകള്‍ ദിവസേന കടന്ന് പോകുന്ന പാട്‌ന സ്റ്റേഷന് രാജ്യത്തെ തിരക്കേറിയ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഒന്നാണ്. അശ്ലീല സൈറ്റുകളില്‍ നിന്നമുള്ള ഉളടക്കങ്ങല്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതിനൊപ്പം തന്നെ വീക്കിപീഡിയ, യൂട്യൂബ് മുതലായ ഇന്റര്‍നെറ്റ് സൈറ്റുകളും ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൂടാതെ, ബോളിവുഡ്, ഹോളിവുഡ് സിനിമകളും ക്രമാതീതമായ തോതില്‍ പാട്‌ന സ്റ്റേഷനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പാട്‌നയ്ക്ക് പിന്നിലായി സൗജന്യ വൈഫൈ സംവിധാനം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതില്‍ ജയ്പൂര്‍, ബംഗളൂരു, ദില്ലി എന്നീ സ്റ്റേഷനുകള്‍ നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ 23 റെയില്‍വെ സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

DONT MISS
Top