നൃത്തച്ചുവടുകള്‍ പ്രണയമഴയായ് പെയ്യുമ്പോള്‍…പ്രേക്ഷക മനസുകളെ പ്രണയാര്‍ദ്രമാക്കി ഒരു ഗാനം (വീഡിയോ)

neeye

വീഡിയോയില്‍ നിന്ന്

ബെംഗളൂരു: പ്രേക്ഷകമനസുകളെ പ്രണയാര്‍ദ്രമാക്കുന്ന ഒരു തമിഴ് ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ഗോംതേഷ് ഉപാധ്യായയാണ് മനോഹരമായ നൃത്തച്ചുവടുകളോടെ ‘നീയേ’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.

ഫാനി കല്യാണ്‍ ഈണം നല്‍കിയ ഗാനത്തിന് യാസിന്‍ നിസാര്‍,ശരണ്യ ശ്രീനിവാസ് എന്നിവരാണ് ശബ്ദം നല്‍കിയത്. ശ്രേയ ദേശ്പാണ്ഡെയും നിരഞ്ജന്‍ ഹരീഷുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ നൃത്തച്ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് വിശ്വകിരണ്‍ നമ്പിയാണ്.

നൃത്തപരിശീലന വേദിയില്‍ നിന്ന് ആരംഭിക്കുന്ന ഗാനത്തില്‍ നൃത്തം പരിശീലിക്കാനെത്തുന്ന രണ്ടുപേര്‍ക്കിടയില്‍ പ്രണയം ജനിക്കുന്നതും പിന്നീട് ഓരോ ചുവടുകളിലും പ്രണയം തീവ്രമാകുന്നതുമാണ് ഗാനത്തിന്റെ ഉള്ളടക്കം.

പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും തമിഴിലെ മികച്ച പ്രണയ ചിത്രങ്ങളുടെ സംവിധായകനായ ഗൗതം മേനോന്‍ വീഡിയോ കണ്ട ശേഷം വിളിച്ച് അഭിനന്ദിച്ചുവെന്നും ഗാനത്തിന്റെ സംവിധായകനായ ഗോംതേഷ് ഉപാധ്യായ പറഞ്ഞു. തെലുങ്ക്, കന്നഡ ഭഷകളിലും വീഡിയോ ആല്‍ബം ഉടന്‍ പുറത്തിറങ്ങും. ഗോംതേഷ് ഇതിനു മുന്‍പ് മലയാളത്തില്‍ ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

DONT MISS