കൂട്ടബലാത്സംഗ കേസില്‍ 2 പേര്‍ പിടിയില്‍; ബിജെപി നേതാവിന്റെ മകനായ ഒന്നാം പ്രതി ഒളിവില്‍

zmlm

പിടിയിലായ പ്രതികള്‍

ചത്തീസ്ഘട്ട്: 36 കാരിയെ കൂട്ടബലാത്സഗത്തിന് ഇരയാക്കിയ കേസില്‍ ബിജെപി പ്രാദേശിക നേതാവിന്റെ മകനായ ഓന്നാം പ്രതിയെ പൊലീസ് തിരയുന്നു. കേസിലുള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളെ ഇതിനോടകം പൊലീസ് അറസറ്റ് ചെയ്തിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 75 കീലോമീറ്റര്‍ അകലെ മഹശമുണ്ട് ജില്ലയിലാണ് യുവതിയെ കാറില്‍ തട്ടികൊണ്ട് പോയി ബലാത്സഘം ചെയ്തത്.

ചൊവ്വാഴ്ച്ച രാത്രി സഹോദരിയോടൊപ്പം വീടിനു സമീപത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ നേതാവിന്റെ മകനായ ദേവന്ദ്രയും കൂട്ടാളികളായ ഫാരിദ് അലി, പ്രിന്‍സ് സലൂജ എന്നിവര്‍ ചേര്‍ന്ന് ബലമായി കാറിലേക്ക് പിടിച്ച് കയറ്റുകയെന്നായിരുന്നു പൊലീസ് പറയുന്നത്. പീഢനത്തിന്റെ ദൃശ്യങ്ങള്‍ സംഘം പകര്‍ത്തുകയും ചെയ്തിരുന്നു. വിവരം പുറത്ത് പറയുകയാണെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസം യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടും മൂന്നും പ്രതികളെ പൊലീസ് അറസറ്റ് ചെയ്തത്. എന്നാല്‍ ഒന്നാം പ്രതി ഒളിവില്‍ പോകുകയാരുന്നു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിടുണ്ടെന്ന് പൊലീസ് അറിയിച്ചു

DONT MISS
Top