ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

shabarimalaa

ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എംഇ മനുകുമാര്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പാലക്കാട് ചെറുപ്ലശേരി തെക്കുപുറത്ത് മഠാംഗമാണ് .സന്നിധാനത്ത് നടന്ന ആദ്യ നടുക്കെടുപ്പില്‍ തന്നെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്.

വൃശ്ചികം ഒന്നിന് സന്നിധാനത്തെത്തി ചുമതലയേല്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വരുന്ന ഒരു വര്‍ഷം പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് കഴിയും. മേല്‍ശാന്തി സ്ഥാനത്തേക്ക് 105 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. അഭിമുഖത്തിന് ശേഷം സന്നിധാനത്തേക്ക് 15 ഉം മാളികപ്പുറത്തേക്ക് 11 ഉം പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി.

DONT MISS
Top