ചിരിയുടെ മാലപ്പടക്കവുമായി വടിവേലു തിരിച്ചെത്തുന്നു: കത്തിസണ്ടൈ ടീസര്‍

kathi

കത്തി സണ്ടൈ പോസ്റ്റര്‍

വിശാലും തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കത്തി സണ്ടൈ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുരാജാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷം വടിവേലു തിരിച്ചെത്തുന്നു എന്ന പ്രത്യേകതകൂടി സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ ടീസറിലും വടിവേലു പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 28ന് തീയേറ്ററുകളിലെത്തും.

ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. എസ് നന്ദഗോപാലും വിശാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗപതി ബാബു, സൂരി, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top