മുസ്‌ലിമായതിന്റെ പേരില്‍ പാക് ബാലന് അമേരിക്കയില്‍ ക്രൂരമര്‍ദ്ദനം

smani

അബ്ദുല്‍ ഉസ്മാനി

വാഷിങ്ടണ്‍: പാകിസ്താന്‍ വംശജനായ ഏഴു വയസ്സുകാരന് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. അമേരിക്കയിലെ സ്കൂളില്‍ വെച്ചായിരുന്നു സംഭവം. മുസ്‌ലിമാണെന്ന കാരണം പറഞ്ഞായിരുന്നു അഞ്ചോളം പേര്‍ ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കുട്ടിയും കുടുംബവും പാകിസ്താനിലേക്ക് തിരിച്ചു പോയി.

അബ്ദുല്‍ ഉസ്മാനിയാണ് മര്‍ദ്ദനത്തിനിരയായത്.  നോര്‍ത്ത് കരോലീനയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഉസ്മാനിയെ സ്‌കൂള്‍ബസില്‍ വെച്ച് ശക്തിയായി അടിക്കുകയായിരുന്നു. ഒരാള്‍ പിടിച്ചു വെക്കുകയും, മറ്റുള്ളവര്‍ തന്നെ മുഖത്തും ദേഹത്തുമൊക്കെ ഇടിക്കുകയായിരുന്നുവെന്ന് ഉസ്മാനി പറഞ്ഞു. പാകിസ്താനിയെന്നും ,മുസ്‌ലിമെന്നും പറഞ്ഞായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്നും ഉസ്മാനി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ പിതാവ് സീഷാന്‍ ഉല്‍ ഹസ്സന്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ സംഭവം ലോകത്തെ അറിയിച്ചത്. ഒടിഞ്ഞ കൈയ്യുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രവും ഡോണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലേക്ക് സ്വാഗതം എന്ന കുറിപ്പോടും കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് സീഷാനും കുടുംബവും പാകിസ്താനിലേക്ക് തിരികെ പോയി.  തനിക്കും അമേരിക്കയില്‍ വെച്ച് ഇത്തരത്തിലുള്ള ഒട്ടേറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സീഷാന്‍ പറഞ്ഞു. പാകിസ്താനിയെന്നും തീവ്രവാദിയെന്നും ചിലര്‍ വിളിച്ചു. കാലം മാറുകയാണ്,നമ്മള്‍ കരുതിയിരുന്ന പോലെയുള്ള അമേരിക്ക അല്ല ഇതെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

DONT MISS
Top