പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു

ജവഹര്‍

ജവഹര്‍

തഞ്ചാവൂര്‍: പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിയായ 23കാരന്‍ ജവഹര്‍ ആണ് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്.

പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും അത് പൂര്‍ണമായും നിരോധിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികള്‍ ജനവഹറിന്റേയും സുഹൃത്തിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ആത്മഹത്യയിലെത്തി നില്‍ക്കുമെന്ന് ആരും കരുതിയില്ല.

ജവഹറിന്റെ ആത്മഹത്യയ്ക്കു പിന്നാലെ പിതാവ് ജവഹറിന്റെ മൊബൈലില്‍ നിന്നും പ്ലാസ്റ്റിക്കിനെതിരെ പോരാടണമെന്ന് ആരോപിക്കുന്ന നിരവധി വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിരുന്നു. പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ നിരവധി സന്ദേശങ്ങളും മൊബൈലില്‍ ഉണ്ടായിരുന്നു. പ്ലാസ്റ്റികി വിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ താന്‍ ഒരു കടുത്ത തീരുമാനം സ്വീകരിക്കുകയാണെന്നും വീഡിയോയിലുണ്ട്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ ജവഹറിന് പ്രകൃതിയോട് അടുത്ത ബന്ധമായിരുന്നുവെന്നും മണ്ണിനും ചെടികള്‍ക്കു വേണ്ടി കൂടുതല്‍ സമയം ജവഹര്‍ ചെലവഴിച്ചിരുന്നുവെന്നും ജവഹറിന്റെ പിതാവ് പറയുന്നു. പ്ലാസ്റ്റിക് ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് അവന്‍ എപ്പോഴും സംസാരിക്കുമായിരുന്നു. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുന്നതിനെക്കുറിച്ചും കൃഷിയിടങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ജവഹന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെന്നും പിതാവ് പറഞ്ഞു.

പരിസ്ഥിതി സന്ദേശമുയര്‍ത്തി നിരവധി ക്യാംപയ്‌നുകള്‍ ജവഹര്‍ സംഘടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് തന്റെ മകന്‍ ഇത്തരത്തിലൊരു കടുംകൈ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top