അന്യപുരുഷ ബന്ധം; യുവതിക്ക് ശിക്ഷ 108 അടിയും മുടി മുറിക്കലും

000123
മുര്‍ഷിദാബാദ്: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് ഗ്രാമീണ കോടതി വിധിച്ചത് കനത്ത ശിക്ഷ. മുള വടികൊണ്ടുള്ള 108 അടിക്ക് പുറമേ മുടി മുറിക്കലുമാണ് ഗ്രാമീണ കോടതി വിധിച്ചത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. വിധി അനുസരിച്ച് 30 വയസ്സുകാരിയായ യുവതിയെ നാട്ടുകാര്‍ നോക്കി നില്‍ക്കെ 108 തവണ ഭര്‍ത്താവ് മുളവടികൊണ്ട് അടിച്ചു. തുടര്‍ന്ന് മുടി മുറിക്കാന്‍ വിസമ്മതിച്ച  യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും  മടങ്ങിയ യുവതിയെ അതിക്രമിച്ച് കയറിയ ഒരു കൂട്ടം യുവാക്കള്‍ വീട്ടില്‍ നിന്നും  വലിച്ചിറക്കി പുറത്തിട്ടു.

പിന്നീട് യുവാക്കളുടെ ഭീഷണിക്ക് വഴങ്ങി യുവാവ് ഭാര്യയുടെ മുടി മുറിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അയല്‍ ഗ്രാമത്തിലെ യുവാവിനൊപ്പം പോയ യുവതി കഴിഞ്ഞയാഴ്ച്ചയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഗ്രാമീണ കോടതിയുടെ വിധി പ്രകാരമായിരുന്നു യുവാവ് 30 വയസ്സുകാരിയായ ഭാര്യയുടെ മുടി മുറിച്ചത്‌

DONT MISS
Top