ഉമ്മന്‍ ചാണ്ടിയായി പാട്ടുപാടി വിനീത് ശ്രീനിവാസന്‍-വീഡിയോ

vineeth

ഫയല്‍ ചിത്രം

കഴിവുകളുടെ ഒരു കലവറ തന്നെയാണ് വിനീത് ശ്രീനിവാസന്‍. ഗായകനായും നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെയായി തൊട്ടതെല്ലാം പൊന്നാക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ മിമിക്രി കൂടി തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ യുവ പ്രതിഭാസം.

മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ഒരു തമിഴ് ഗാനം ആലപിച്ചാല്‍ എങ്ങനെയിരുക്കുമെന്നാണ് വിനീത് മിമിക്രിയിലൂടെ കാണിച്ച് തന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയിലെ ഹോസനാ എന്ന് തുടങ്ങുന്ന ഗാനമാണ് ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തില്‍ വിനീത് പാടിയത്.

ഒരു റേഡിയോ പ്രോഗ്രാമിനിടെയാണ് വിനീതിന്റെ മിമിക്രി അവതരണം. വിനീത് ആദ്യമായി നിര്‍മ്മിക്കുന്ന ആനന്ദം സിനിമയുടെ പ്രമോഷന്റെ ഭാഗമായെത്തിയതായിരുന്നു വിനീത്. പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമ ഒക്ടടോബര്‍ അവസാനത്തോടെ തീയേറ്ററുകളിലെത്തും.

DONT MISS
Top