ലൈംഗീകത ഉണര്‍ത്തും, ഈ ആഹാരങ്ങള്‍

sex

നിത്യകാമുകനായ കാസനോവയും ലോക സുന്ദരിയായ ക്ലിയോപാട്രയും എഴുത്തുകാരനായ അലക്‌സാന്‍ഡര്‍ ഡമാസും തങ്ങളുടെ വശീകരണ ശേഷിയും ലൈംഗിക തൃഷ്ണയും ഉയര്‍ത്താന്‍ കാമചോദനയുണ്ടാക്കുന്ന പ്രകൃതി ദത്തമായ ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ലൈംഗിക തൃഷ്ണ ഉയര്‍ത്താന്‍ സഹായിക്കുന്ന നിരവധി ആഹാര പദാര്‍ത്ഥങ്ങള്‍ കാലങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്. ഭക്ഷണത്തിന്റെ രൂപം, സ്വാദ്, മണം എന്നിവ കണക്കാക്കിയാണ് അതിനെ ലൈംഗിക തൃഷ്ണ ഉയര്‍ത്താനുള്ള ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇവയുടെ ശക്തിയെ സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ആഹാരങ്ങള്‍ എത്രത്തോളം ഫലപ്രദമാണന്നുള്ള ചോദ്യം നിലനില്‍ക്കുമ്പോഴും ചില പ്രകൃതി ദത്ത പദാര്‍ത്ഥങ്ങള്‍ക്ക് ലൈംഗിക തൃഷ്ണ ഉയര്‍ത്താനുള്ള കഴിവുണ്ടെന്നാണ് വിശ്വസിക്കുന്നത്. ലൈംഗിക ജീവിതം ആനന്ദകരമാക്കാന്‍ സഹായിക്കുന്ന ഇത്തരം ചില ആഹാര പദാര്‍ത്ഥങ്ങള്‍ ഇതാ,

Image result for banana peeled

പഴം

പഴത്തിന്റെ രൂപം മാത്രമല്ല ഗുണങ്ങളും സവിശേഷമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി , പൊട്ടാസ്യം എന്നിവ ഏത്തപഴത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബിയും പോട്ടാസ്യവും ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം ഉയര്‍ത്താന്‍ സഹായിക്കും.ടെസ്റ്റോസ്റ്റിറോനിന്റെ അളവ് ഉയര്‍ത്തുന്ന ബ്രോമെലൈന്‍ ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ഊര്‍ജം തരും. ഇത് ലൈംഗികത കൂടുതല്‍ നേരം നീണ്ടു നില്‍ക്കാനുള്ള ശക്തി നല്‍കും.

Image result for chocolates

ചോക്ലേറ്റ്

ദൈവങ്ങളുടെ ഭക്ഷണം എന്നറിയപ്പെടുന്ന ചോക്ലേറ്റ് എല്ലായ്‌പ്പോഴും സ്‌നേഹത്തിനോടും ലൈംഗികതയോടും ബന്ധപെടുത്തി പറയുന്ന ഒന്നാണ്. ചോക്ലേറ്റില്‍ കാണപ്പെടുന്ന ഫിനൈലിതൈലാമിന്‍(പിഇഎ), സോറോടോണിന്‍ എന്നിവ നമ്മുടെ തലച്ചോറിയും കാണപ്പെടുന്നവയാണ്. ഇവ വികാരത്തിന്റെയും ഊര്‍ജ്ജത്തിന്റെയും അളവുയര്‍ത്താന്‍ സഹായിക്കും. ചോക്ലേറ്റ് കഴിക്കുമ്പോള്‍ ഇവ രണ്ടു കൂടുകയും ഭാവനില വ്യത്യാസപ്പെടുകയും ചെയ്യും. പിഇഎയില്‍ ഉള്ള അനാന്ദാമിന്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ സഹായിക്കും.

ശതാവരി

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ വധൂവരന്‍മാര്‍ക്ക് വിവാഹത്തിന്റെ തലേദിവസം മൂന്ന് പ്രാവശ്യം ശതാവരി നല്‍കുമായിരുന്നു. പൊട്ടാസ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, തയാമിന്‍, ഫോലിക് ആസിഡ് എന്നിവയാല്‍ സമൃദ്ധമാണ് ശതാവരി. സ്ത്രീയെയും പുരുഷനെയും രതി മൂര്‍ച്ഛയിലെത്താന്‍ സാഹായിക്കുന്ന ഹിസ്റ്റാമിന്റെ ഉത്പാദനം ഫോലിക് ആസിഡ് ഉയര്‍ത്തും. ഫോലിക് ആസിഡ് ജനന വൈകല്യങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ ശതാവരി ഗര്‍ഭിണികള്‍ക്കും നല്ലതാണ്. നാഭിപ്രദേശത്തെ രക്തയോട്ടം കൂട്ടാനും ശതാവരി നല്ലതാണ്.

Image result for nuts

നട്‌സ്

നട്‌സ് ലൈംഗികതയെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. കാമമുണര്‍ത്തും ഭക്ഷണങ്ങള്‍ ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്ന പദാര്‍ത്ഥങ്ങള്‍ ഒരാളുടെ കാമചോദനകള്‍ ഉണര്‍ത്താനും, ലൈംഗികതയും ആഗ്രഹങ്ങളും ശക്തമാക്കാനും വേണ്ടിയുള്ളതാണ്. പ്രകൃതി ദത്തമായ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് സാധാരണ രീതിയില്‍ ദോഷകരമാവില്ല. എന്നാല്‍, എന്തും അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ഓര്‍ക്കുക.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരുവും ലൈംഗിക താല്‍പര്യങ്ങളുണര്‍ത്തുന്ന നല്ല ഭക്ഷണം തന്നെ. ഇവ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ സഹായിക്കും. തണ്ണിമത്തന്‍ തണ്ണിമത്തന്‍ പ്രകൃതിദത്ത വയാഗ്രയെന്നാണ് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി ലൈംഗികതയെ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇത് നല്ല മൂഡുണ്ടാക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

അശ്വഗന്ധ

ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒന്നാണ് അശ്വഗന്ധ. ആയുര്‍വേദ ഔഷധങ്ങളിലെ മുഖ്യ ചേരുവ കൂടിയാണ്.

സെലറി

സെലറി സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന സെലറിയില്‍ ആന്‍ഡ്രോസ്‌റ്റെനോണ്‍ എന്നൊരു ഘടകം ഉല്‍പാദിപ്പിക്കുന്നു. ഇതു കാരണമുണ്ടാകുന്ന പ്രത്യേക ഗന്ധം ഇണയെ ആകര്‍ഷിക്കുന്നു. പുരുഷന്മാരുടെ വിയര്‍പ്പിലൂടെ ആന്‍ഡ്രോസ്‌റ്റെറോണ്‍ പുറത്തു വരും

ഏലയ്ക്ക

ഏലയ്ക്കയെ റൊമാന്റിക് സ്‌പൈസ് എന്ന ഗണത്തില്‍ പെടുത്താം. ഇത് സെക്‌സ് മൂഡ് ഉണര്‍ത്തുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ സിനിയോള്‍ എ്‌ന്നൊരു ഘടകമാണ് ഇതിനു കാരണം.

മുളക്

കുരുമുളക് മുതല്‍ ചുവന്ന മുളക് വരെയുള്ള എല്ലാ മുളകുകള്‍ക്കും ലൈംഗിക തൃഷ്ണ ഉയര്‍ത്താനുള്ള കഴിവുണ്ടെന്നാണ് കരുതുന്നത്. മുളകില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ രക്തയോട്ടവും ഹൃദയമിടിപ്പും കൂട്ടുകയും ശരീരോഷ്മാവ് ഉയര്‍ത്തുകയും വിയര്‍പ്പ് ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ ലക്ഷണങ്ങളെല്ലാം ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും ഉണ്ടാകാറുണ്ട്. എന്‍ഡോര്‍ഫിന്‍സ് പുറത്തു വിടുന്നതിനും നാഡിഅഗ്രങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും ഇവ സഹായിക്കും. ഇത് നാഡിമിടുപ്പ് കൂട്ടുകയും ശരീരത്തെ സംവേദനക്ഷമതയുള്ളതാക്കുകയും ചെയ്യും.

കക്കയിറച്ചി

കാമദേവതയായ അഫ്രോഡൈറ്റ് സമുദ്രത്തില്‍ നിന്നും ഒരു മുത്തുചിപ്പിയില്‍ ഉയര്‍ന്ന് വന്ന് മകനായ ഇറോസിന് ജന്മം നല്‍കി എന്നാണ് പറയപ്പെടുന്നത്. അന്നുമുതല്‍ മുത്തുചിപ്പിയെ കാമചോദനയുണ്ടാക്കുന്ന ഔഷധമായിട്ടാണ് കണക്കാക്കുന്നത്. മുത്തുചിപ്പി രണ്ടായി മുറിച്ചാല്‍ സ്ത്രീ ലൈംഗികാവയവത്തിന് സമാനമായ രൂപമാണ്. ടെസ്റ്റോസ്റ്റിറോനിന്റെ ഉത്പാദനത്തിന് ആവശ്യമായ സിങ്ക് വളരെ അധികം മുത്തുചിപ്പിയില്‍ അടങ്ങിയിട്ടുണ്ട്. സിങ്കിന്റെ അളവ് കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് ഈ സമുദ്രോത്പന്നം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കാസനോവ ഒരു ദിവസം 50 മുത്തുചിപ്പികള്‍ കഴിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

Image result for grape vine drink

വൈന്‍

വീഞ്ഞ് കുടിക്കുന്നത് മാനസികമായ തടസ്സങ്ങള്‍ കുറച്ച് ആയാസ രഹിതമായിരിക്കാന്‍ സഹായിക്കും. പോര്‍ച്ചുഗലില്‍ നിന്നുണ്ടായ പോര്‍ട് വീഞ്ഞ് കാമചോദന ഉയര്‍ത്തുന്ന ഏറ്റവും വീര്യമുള്ള പാനീയമായിട്ടാണ് കണക്കാക്കുന്നത്. പുരുഷന്‍മാരില്‍ മാത്രമല്ല വീഞ്ഞ് സ്ത്രീകളിലും ലൈംഗിക തൃഷ്ണ ഉയര്‍ത്തും. എന്നാല്‍, ഇത് അധികം കുടിക്കുന്നത് നല്ലതല്ല. മയക്ക് മരുന്നിന്റെ ഗുണമുള്ളതിനാല്‍ അധികമായാല്‍ ഉറക്കം തൂങ്ങും.

തുളസി

തുളസിയ്ക്ക് ലൈംഗിക തൃഷ്ണ ഉര്‍ത്താനുള്ള കഴിവുണ്ടെന്നാണ് വിശ്വാസിക്കപ്പെടുന്നത്. തുളസി ഇലകളില്‍ മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തധമനികളുടെ ആയാസം കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ രക്തയോട്ടം കൂടും. എല്ലാ തരത്തിലുള്ള തലവേദനകള്‍ക്കും തുളസിയില ഒരു പരിഹാരമാണന്നാണ് പറയപ്പെടുന്നത്.


വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അല്ലിസിന്‍ രക്തയോട്ടത്തിന് സഹായിക്കും. നാഭിപ്രദേശത്ത് ആവശ്യമായ രക്തം എത്തുന്നുണ്ടെങ്കില്‍ ലിംഗോദ്ധാരണം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ലിംഗോദ്ധാരണത്തിന് സഹായിക്കുന്ന നൈട്രിക് ഓക്‌സൈഡ് സിന്തസിന്റെ ഉത്പാദനം ഉയര്‍ത്താന്‍ വെളുത്തുള്ളിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ വെളുത്തുള്ളി ധാരാളം കഴിക്കുന്നത് നല്ലതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top