സുസ്ഥിര വികസനത്തിന് ലോകബാങ്കിന്റെ മൂലധനശേഷി ഉയര്‍ത്തേണ്ടത് അനിവാര്യം: അരുണ്‍ ജെയ്റ്റ്‌ലി

arun-jaitely

ഫയല്‍ ചിത്രം

ദില്ലി: ലോകബാങ്കിന്റെ മൂലധനശേഷി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് അരുണ്‍ ജെയ്റ്റലി. സുസ്ഥിര വികസനം സാധ്യമാകാന്‍ ഇത് അനിവാര്യമാണെന്ന് ധനമന്ത്രി ചൂണ്ടികാട്ടി. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന 94ആമത് വികസനസമിതി യോഗത്തില്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, ശ്രീലങ്ക എന്നി രാജ്യങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോഴാണ് ഈ ആവശ്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉന്നയിച്ചത്.

ആഗോളതലത്തില്‍ സുസ്ഥിര വികസനം സാധ്യമാകാന്‍ ലോകബാങ്കിന്റെ മൂലധനശേഷി ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. എങ്കില്‍ മാത്രമേ 2030ഓടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുളളു. നിലവിലെ ആഗോളസാഹചര്യങ്ങള്‍ ഇതിനായി കണക്കാക്കണം. ആഗോളസാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ മൂലധനശേഷി ഉപയോഗിച്ച് ലോകബാങ്കിന് ലക്ഷ്യങ്ങള്‍ നിറവേറ്റുക അസാധ്യമാണ്. ഇതിന് വികസനത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുന്ന സാഹചര്യം ഒരുക്കേണ്ടത്. ഇതിന് ലോകബാങ്കിന്റെ മൂലധനശേഷി ഉയര്‍ത്തുക മാത്രമാണ് പ്രതിവിധിയെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന് അംഗരാജ്യങ്ങളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ആലോചിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്ന ഡൈനാമിക് ഫോര്‍മുലയില്‍ മാറ്റം വരുത്തി ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യ സാമ്പത്തികസഹായമായി ആവശ്യപ്പെട്ടത് 500 കോടി ഡോളര്‍ മുതല്‍ 700 കോടി ഡോളര്‍ വരെയാണ്. എന്നാല്‍ വാഗ്ദാനം ആയി ലഭിച്ചത് 300 കോടി ഡോളര്‍ മുതല്‍ 400 കോടി ഡോളര്‍ വരെയും. വാര്‍ഷികാടിസ്ഥാനത്തില്‍ വിവിധ രാാജ്യങ്ങള്‍ക്ക് ആഗോള സാമ്പത്തിക സഹായമായി 4000 കോടി ഡോളര്‍ വരെ നല്‍കുന്ന നിലയിലേക്ക് ലോകബാങ്കിനെ ഉയര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

DONT MISS
Top