ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിക്കും; ബ്രഹ്മപുത്രയിലെ ജലം പങ്കുവെക്കാന്‍ കരാര്‍ രൂപീകരിക്കുമെന്ന് സൂചന

ചൈനീസ് പ്രസിഡന്റ് സി ഷിന്‍പിംഗ്

ചൈനീസ് പ്രസിഡന്റ് സി ഷിന്‍പിംഗ്

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ജിന്‍പിംഗ് ഇന്ത്യയിലെത്തുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ബംഗ്ലാദേശും കംബോഡിയയും സന്ദര്‍ശിച്ച ശേഷമായിരിക്കും ചൈനീസ് പ്രസിഡന്റ് ബ്രിക്‌സ് സമ്മേളനത്തിനായ് ഗോവയിലെത്തുക.

ഗോവയില്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. BIMSTEC അംഗരാഷ്ട്രങ്ങളുമായും ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് പുറമെ ബെ ഓഫ് ബംഗാള്‍ ഇനിഷിയേറ്റീവ് ഫോര്‍ മള്‍ട്ടി- സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോര്‍പ്പറേഷന്‍ അംഗങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍, തായ്‌ലാന്റ് രാജ്യങ്ങളുടെ തലവന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 15 നും 16 നുമാണ് ബ്രിക്‌സ് സമ്മേളനം നടക്കുക.

ജിന്‍പിംഗിന്റെ ബംഗ്ലാദേശ്  സന്ദര്‍ശനത്തെ വളരെ നിര്‍ണ്ണായകമായാണ് വിലയിരുത്തപ്പെടുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. 1986 ലായിരുന്നു അവസാനമായി ചൈനീസ് പ്രസിഡന്റ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഇന്ത്യയും ബംഗ്ലാദേശുമായി ബ്രഹ്മപുത്ര നദിയിലെ ജലം പങ്ക് വെയ്ക്കാനായുള്ള കരാറില്‍ ചൈന ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്മപുത്രയുടെ കൈവഴി നേരത്തെ പാകിസ്താന്‍ അടച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ജലവിതരണ കരാര്‍ ഇതാദ്യമായാണെന്നതും ശ്രദ്ധേയമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top