സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ആരോപണങ്ങള്‍ ആശങ്കാജനകമെന്ന് എഐവൈഎഫ് പ്രമേയം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ആശങ്കാജനകമെന്ന് എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. മാനേജ്‌മെന്റുകള്‍ക്ക് ഗുണകരമായ കരാറാണ് ഇത്തവണത്തേതെും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. ഇടതു സര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെടാതെ മുന്നോട്ട് പോകണമെന്ന രാഷ്ട്രീയ പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരുന്നു പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ അധികവും.

തലവരിപ്പണം നിയന്ത്രിക്കാന്‍ നിയമം നിലനില്‍ക്കെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ ആശങ്കാജനകമാണെന്ന്് പ്രമേയം ചൂണ്ടിക്കാട്ടി. പഴുതുകളില്ലാത്ത നിയമനിര്‍മ്മാണത്തിലൂടെ സ്വാശ്രയ കോളെജുകളെ നിയന്ത്രിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സ്വാശ്രയ വിഷയത്തില്‍ പൊതു ചര്‍ച്ചയിലും വിമര്‍ശനം ഉയര്‍ന്നു. കരാറിലൂടെ 84 കോടി രൂപയുടെ ലാഭം മാനേജ്‌മെന്റുകള്‍ക്കുണ്ടാവും. 350 മെറിറ്റ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ഗുണകരമാണ്. പക്ഷേ മെറിറ്റ് സീറ്റിലെ ഫീസില്‍ ഒരു രൂപ പോലും ഇടത് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കാന്‍ പാടില്ലായിരുന്നു. മാനേജ്‌മെന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കോളെജല്ല പരിയാരം.

ഇടത് സര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെടാതെ മുന്നോട്ട് പോകണമെന്ന് ചൂണ്ടികാട്ടുന്ന രാഷ്ട്രീയ പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ലാളിത്യമാകണം ഇടത് ഭരണാധികാരികളെ നയിക്കേണ്ടത്. സാമ്പത്തിക ഉപദേഷ്ടാവ് നിയമനം അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. പൊതുജന മധ്യത്തില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കരുത്. മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലുണ്ടായി. നിരന്തര പോരാട്ടങ്ങളുടെ ഫലമാണ് ഈ സര്‍ക്കാരെന്ന് എല്ലാവരും ഓര്‍ക്കണമെന്ന മുറിയിപ്പും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top