ഞങ്ങള്‍ പിരിയില്ലേ എന്നോര്‍ത്ത് വക്കീലന്‍മാര്‍ക്ക് ഭയമായിരുന്നു, പിരിഞ്ഞെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ് നടി ചാര്‍മിള

ചാര്‍മിള (ഫയല്‍ ചിത്രം)

ചാര്‍മിള (ഫയല്‍ ചിത്രം)

ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയായിരുന്നു ചാര്‍മിള. കുട്ടിത്തം നിറഞ്ഞ, നിഷ്‌കളങ്കമായ ആ മുഖവും ഉണ്ടക്കണ്ണുകളും മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ചു. ഒപ്പം കാമ്പുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക കൂടി ചെയ്തതോടെ ചാര്‍മിള മലയാളികളുടെ സ്വന്തമായി മാറി. നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലൂടെ ചാര്‍മിള വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. അടുത്തിടെ ലാല്‍ ജോസിന്റെ വിക്രമാദിത്യനില്‍ ചാര്‍മിള ചെറിയ വേഷം ചെയ്തിരുന്നു.

ഇതിനിടയില്‍ ചാര്‍മിളയുടെ വിവാഹവും കഴിഞ്ഞ വര്‍ഷം വിവാഹമോചനവും നടന്നു.

വിവാഹ മോചനം നേടിയെങ്കിലും താനും ഭര്‍ത്താവും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് നടി വ്യക്തമാക്കി. വിവാഹ മോചനം നേടി എന്ന് പറഞ്ഞാല്‍ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ശത്രുത ഒന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍.

ചാര്‍മിള (ഫയല്‍ ചിത്രം)

ചാര്‍മിള (ഫയല്‍ ചിത്രം)

വിവാഹമോചന ഹര്‍ജി പരിഗണിക്കുന്ന ദിവസവും ഞങ്ങള്‍ സ്‌നേഹത്തോടെയാണ് പെരുമാറിയത്. അന്ന് എനിക്ക് നല്ല ചുമ പിടിച്ച് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. പക്ഷെ എന്റെ അസുഖത്തെ കുറുച്ച് തിരക്കി എനിക്ക് വെള്ളംവാങ്ങിത്തന്നത് അദ്ദേഹമാണ്. നിനക്ക് വയ്യേ? ഇതാ വെള്ളം കുടിക്ക്, എന്ന് അദ്ദേഹം പറഞ്ഞു. ഇതുകണ്ടപ്പോള്‍ അഭിഭാഷകര്‍ക്ക് ഭയമായി. ഞങ്ങള്‍ പിരിയില്ലേ എന്ന്.

ഞങ്ങള്‍ പിരിഞ്ഞെങ്കിലും മകനെ കാണാന്‍ അദ്ദേഹം വരും. മകന്‍ എന്റെ കൂടെയാണ്. വിവാഹ മോചനം അനുവദിച്ച ദിവസം ആരോടൊപ്പം പോകണമെന്ന് കോടതി മകനോട് ചോദിച്ചു. അമ്മയ്‌ക്കൊപ്പം എന്നായിരുന്നു മകന്റെ മറുപടി. അപ്പയെ ഇനി കാണാന്‍ കഴിയില്ലെ എന്ന് ചോദിച്ച് അവന്‍ പൊട്ടിക്കരഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോള്‍ത്തന്നെ ഭര്‍ത്താവിന്റെ ഫോണ്‍ വന്നു. മകനെ കാണണമെന്ന് പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. വന്ന് ഭക്ഷണവും കഴിച്ചാണ് അദ്ദേഹം പോയത്.

മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കും എന്നതാണ് ചാര്‍മിളയുടെ നിലപാട്. ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് വിക്രമാദിത്യനില്‍ അഭിനയിച്ചത്. താരം പറഞ്ഞു.

തന്റെ തിരിച്ചു വരവിനെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ഒരു ഓണ്‍ലൈനുമായാണ് ചാര്‍മിള മനസ് തുറന്നത്.

DONT MISS
Top