‘കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാന്‍’ നോക്കിയ; ആന്‍ഡ്രോയ്ഡുമായി നോക്കിയ വരുന്നു; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

nokia
പ്രതാപ കാലത്തിലേക്ക് തിരിച്ച് വരാന്‍ നോക്കിയ തയ്യാറെടുക്കുന്നു. കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാനാണ് നോക്കിയയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളുടെ അതിപ്രസരത്തില്‍ മുങ്ങി പോയ നോക്കിയ ഇത്തവണ വരുന്നതും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുമായാണ്.

നോക്കിയയുടെ D1C എന്നറിയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ ബെഞ്ച്മാര്‍ക്കിങ്ങ് വെബ്‌സൈറ്റായ ഗീക്ക് ബെഞ്ചില്‍ കണ്ടെത്തിയതോടെ രാജ്യാന്തര ശ്രദ്ധ നേടുകയായിരുന്നു. നേരത്തെ, ആന്‍ടുടു എന്ന ബെഞ്ച്മാര്‍ക്കിങ്ങ് വെബ്‌സൈറ്റിലും നോക്കിയയുടെ D1C സ്മാര്‍ട്ട്‌ഫോണ്‍ സാന്നിധ്യമറിയിച്ചിരുന്നു.

nokia-d1c-antutu-759

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് D1C യില്‍ നോക്കിയ നല്‍കിയിരിക്കുന്നത്. കൂടാതെ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറിന്‍മേലാണ് D1C യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിപ്പെടുന്നത്. അഡ്രീനോ 505 ജിപിയു ഗ്രാഫിക്‌സോട് കൂടി വരുന്ന D1C യ്ക്ക് കരുത്തേകുന്നത് 3 ജിബി റാമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് D1C യില്‍ നോക്കിയ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയില്‍ നിന്നുള്ള ഏറ്റവും പുതിയ പതിപ്പായ ന്യൂഗട്ടില്‍ അധിഷ്ടിതമാണ് നോക്കിയ D1C. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് D1C യില്‍ നോക്കിയ നല്‍കിയിരിക്കുന്നത്. എന്നാല്‍ D1C യുമായി ബന്ധപ്പെട്ട് നോക്കിയ ഇത് വരെ ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ല.

DONT MISS
Top