പറഞ്ഞത് പാലിച്ച് ഗൂഗിള്‍; പിക്സലിലേത് ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ ക്യാമറ എന്ന് സാക്ഷ്യപ്പെടുത്തി ഉപഭോക്താക്കള്‍

pixel

ക്യമാറകള്‍ക്ക് പ്രഥമ സ്ഥാനം നല്‍കിയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണയില്‍ മുന്‍നിര മോഡലുകളെ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നത്. സാംസങ്ങില്‍ നിന്നുള്ള ഗാലക്‌സി നോട്ട് 7 ശ്രേണിയും ആപ്പിളില്‍ നിന്നുള്ള ഐഫോണ്‍ 7 ശ്രേണിയുമെല്ലാം ചെറിയ ഉദ്ദാഹരണങ്ങള്‍ മാത്രമാണ്. അതിനാല്‍ നെക്‌സസില്‍ നിന്നും പിക്‌സലായി രൂപം പ്രാപിച്ച ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണി രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിക്കുന്നതും ‘ഏറ്റവും മികച്ചതായി നിര്‍മ്മിക്കപ്പെട്ട ആദ്യ സ്മാര്‍ട്ട് ഫോണ്‍ ക്യമാറ’ എന്ന വിശേഷണത്താലാണ്.

google-pixel

വിപണിയിലെത്തി മണിക്കൂറുകള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. തങ്ങള്‍ അവതരിപ്പിച്ച ക്യാമറയില്‍ ഏറെ വമ്പ് പറയുന്ന ഗൂഗിളിന് തെറ്റ് പറ്റിയിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പിക്‌സല്‍ ഉപഭോക്താക്കള്‍ ക്ലിക്ക് ചെയ്ത ചിത്രങ്ങളെ സമാഹരിച്ച് ഗൂഗിള്‍ നല്‍കിയ പോസ്റ്റാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പിക്‌സലിന്റെ 12 മെഗാപിക്‌സല്‍ ക്യാമറിയില്‍ നിന്നും എഡിറ്റ് ചെയ്യാതെ നേരിട്ടാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് ഗൂഗിള്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. പികസലില്‍ നിന്നും ലഭിച്ച ചിത്രങ്ങളിലേക്ക്-

pics google-pixel-camera-example-1-0 google-pixel-camera-example-8-0 google-pixel-camera-example-9-0 google-pixel-camera-example-12-0 google-pixel-camera-example-13-0 google-pixel-camera-example-16-0 google-pixel-camera-example-17-0 google-pixel-camera-example-14-0

നിലവില്‍ ഗൂഗിള്‍ തങ്ങളുടെ മുന്‍നിര മോഡലായ നെക്‌സസ് ഫോണുകളെ, വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ കീഴിലാണ് അണിനിരത്തുന്നത്. പുതുതായി അവതരിപ്പിച്ച പിക്‌സല്‍ മോഡലുകളെ എച്ചടിസി യിലൂടെയാണ് ഇത്തവണ ഗൂഗിള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

pixel-xl

എച്ച്ടിസിയുടെ മാര്‍ലിന്‍ (Pixel XL) സ്മാര്‍ട്ട് ഫോണുകളില്‍ 1440×2560 പിക്‌സലോട് കൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലേയും, അഡ്രിനോ 530 ജിപിയുവിന്റെ പിന്തുണയോടെയുള്ള ക്വാല്‍ക്കോം സ്‌നാപ് ഡ്രാഗണ്‍ 820 ചിപ്‌സെറ്റുമാണ് നല്‍കിയിരിക്കുന്നത്. 12 മെഗാപിക്‌സല്‍ പ്രൈമറി ക്യമാറയും, 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമായി വിപണിയില്‍ ഇറങ്ങിയ എച്ച്ടിസി മാര്‍ലിന്‍ (Pixel XL) സ്മാര്‍ട്ട് ഫോണുകളില്‍ 3450 mAh ബാറ്ററിയാണ് കരുത്തേകുന്നത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജോട് കൂടി വരുന്ന മാര്‍ലിന്‍ (Pixel XL) മോഡലിന് 4 ജിബി റാമാണ് എച്ച്ടിസി നല്‍കുന്നത്.

എച്ച്ടിസിയുടെ സെയില്‍ഫിഷില്‍ (Pixel) 5.2 ഇഞ്ച് ഡിസ്പ്ലയില്‍ 1080p റെസല്യൂഷനും 440ppi യുമാണ് ഒരുക്കുന്നത്. 64 ബിറ്റ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസ്സറിലാണ് സെയില്‍ ഫിഷ് (Pixel) പ്രവര്‍ത്തിക്കുക. 2770 mAh ബാറ്ററിയുടെ കരുത്തിലുള്ള സെയില്‍ഫിഷില്‍ (Pixel) യുഎസ്ബി ടൈപ് പോര്‍ട്ട്‌സി യാണ് നല്‍കിയിരിക്കുന്നത്.

പിക്‌സല്‍ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് 15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ 7 മണിക്കൂര്‍ ഉപയോഗിക്കാമെന്നതാണ്. 649 ഡോളറാണ് പിക്‌സല്‍ മോഡലുകളുടെ ആരംഭ വില. അമേരിക്കയില്‍ വെറൈസണ്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ച് മാത്രമേ ഗൂഗിള്‍ ഫോണ്‍ പുറത്തിറക്കുന്നുള്ളു. കറുപ്പ്, നീല, വെള്ളി നിറങ്ങളില്‍ മോഡലുകള്‍ ലഭ്യമാണ്. ഒക്ടോബര്‍ 13 മുതലാണ് ഇന്ത്യയില്‍ പിക്‌സല്‍ മോഡലുകള്‍ സാന്നിധ്യമറിയിക്കുക.

DONT MISS
Top