‘ആദ്യം രാജ്യം’; പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന് ഇര്‍ഫാനും പാര്‍ത്ഥിവും

irfan

ജെയ്പൂര്‍: പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും പാര്‍ത്ഥിവ് പട്ടേലും രംഗത്ത്. പ്രമുഖ ശത്രുക്കളുമായി ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല ഇതെന്നും താരങ്ങള്‍ വ്യക്തമാക്കി.

രാജ്യമാണ് എനിക്ക് ആദ്യം, ഈ അവസ്ഥയില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും താന്‍ പിന്തുണക്കുമെന്ന് പഠാന്‍ പറഞ്ഞു. പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.അതിനാല്‍ താന്‍ ബിസിസിഐയെ പിന്തുണക്കുന്നുവെന്നും സര്‍ക്കാരിന്റെ നിലപാടുകളെ ബഹുമാനിക്കുന്നുവെന്നും പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായി ഇനി മത്സരത്തിനില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തത്. ഈ വര്‍ഷം പാകിസ്താനെതിരെ ഒരു മത്സരം പോലും തീരുമാനിച്ചിട്ടില്ല. മൂന്ന് യുദ്ധങ്ങളിലും, എല്ലാ ലോകകപ്പ് മത്സരങ്ങളിലും പാകിസ്താനെ ഇന്ത്യ തകര്‍ത്തിട്ടുണ്ട്. ആഗോളതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇങ്ങനൊരു തീരുമാനം ആവശ്യമാണെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു.

DONT MISS
Top